|    Nov 21 Wed, 2018 1:02 am
FLASH NEWS

മഴ: ഗതാഗതം മുടങ്ങി; വീടുകളില്‍ വെള്ളം കയറി

Published : 18th August 2018 | Posted By: kasim kzm

നരിക്കുനി: കനത്ത മഴയില്‍ പുഴകളും തോടുകളും കര കവിഞ്ഞൊഴുകി റോഡുകളും വീടുകളും വെള്ളത്തിലായി. പൂനൂര്‍ പുഴ കവിഞ്ഞൊഴുകി നൂറു കണക്കിന് വീടുകളില്‍ വെള്ളം കയറി. ചോലക്കരതാഴം, പൊയില്‍താഴം, ചെറുവറ്റ, പൂളക്കടവ്, പറമ്പില്‍ ബസാര്‍, കിരാലുര്‍, കോണോട്ട് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധിയാളുകള്‍ ബന്ധു വീടുകളിലും ദുരിതാശ്വാസ ക്യാംപുകളിലും അഭയം തേടിയിരിക്കുകയാണ്.
വീടുകളില്‍ കുടുങ്ങിയവരെ ദുരന്ത നിവാരണ സേനയുടെയും ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷിച്ചു ക്യാംപുകളില്‍ എത്തിച്ചു. തോടും വയലുകളും നിറഞ്ഞു കാക്കൂര്‍, ചേളന്നൂര്‍, മടവൂര്‍ പഞ്ചായത്തുകളിലെ നിരവധി വീടുകളില്‍ വെള്ളം കയറി.
വ്യാഴായ്ച്ച പുലര്‍ച്ചെയോടെയാണ് വെള്ളം ക്രമാതീതമായി ഉയര്‍ന്നത്. പാലത്ത്, കക്കോടി, തെക്കേടത്ത് താഴം, കുരുവട്ടൂര്‍, പൊയില്‍ താഴം, പൈമ്പാലശേരി, മടവൂര്‍ മുക്ക്, പടനിലം, ചേളന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി. നരിക്കുനിയില്‍ നിന്ന് കക്കോടി വഴിയും ചേളന്നൂര്‍ വഴിയും കുന്നമംഗലം വഴിയും കോഴിക്കോട്ടേക്കുള്ള ബസുകള്‍ വ്യാഴായ്ച സര്‍വീസ് നടത്തിയില്ല. കൊടുവള്ളി റൂട്ടിലും ബസ് ഓടിയില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss