|    Oct 17 Tue, 2017 3:12 pm

മഴ കുറയുന്നു; കൊട്ടോപ്പാടത്ത് കൃഷിനഷ്ടപ്പെടുമെന്ന ആശങ്കയില്‍ കര്‍ഷകര്‍

Published : 8th September 2016 | Posted By: SMR

കോട്ടോപ്പാടം: മഴ പിന്‍വാങ്ങിയതിനാല്‍ കൃഷിയിടങ്ങളില്‍ വെള്ളം കുറഞ്ഞുതുടങ്ങിയതോടെ കോട്ടോപ്പാടത്ത് രണ്ടാം വിള ഇറക്കിയ നെല്‍കൃഷി  നഷ്ടപ്പെടുമെന്ന ആശങ്കയില്‍ കര്‍ഷകര്‍. ഒന്നാം വിള ഇറക്കി കൊയ്ത്ത് കഴിഞ്ഞ് പാടത്ത് ഞാറുപാകി മുളപ്പിച്ച് 10 ഏക്കറോളം വരുന്ന സ്ഥലത്ത് രണ്ടാം വിള ഇറക്കിയ കര്‍ഷകരാണ്  നെല്‍കൃഷി ഉണങ്ങിപോവുമെന്ന് ആശങ്കയിലായിട്ടുള്ളത്. രണ്ടാം വിളയിറക്കുമ്പോള്‍ പാടങ്ങളില്‍ വെള്ളം ഉണ്ടായിരുന്നെങ്കിലും നല്ല മഴ ലഭിക്കേണ്ട സമയത്ത് ഓരോ ദിവസവും ചൂട് കൂടുകയും പാടങ്ങളില്‍നിന്നു വെള്ളം വലിഞ്ഞ് വരണ്ടുതുടങ്ങുകയും ചെയ്യുന്നു. ഉള്ള വെള്ളം ഒഴുകിപോവാതെ പാടങ്ങളില്‍ കെട്ടിനിര്‍ത്തിയിരുന്നെങ്കിലും മഴ ഇല്ലാത്തതിനാല്‍ ഇതും കുറഞ്ഞ് പോവുകയാണ്. നെല്‍കൃഷിയിറക്കല്‍ ലാഭകരമല്ലാതിരുന്നിട്ടും നെല്‍കൃഷിയെ മാത്രം ആശ്രയിക്കുന്ന കര്‍ഷകരാണ് ഈ ഭാഗങ്ങളിലെറെയും ഉള്ളത്. നെല്‍കൃഷി കര്‍ഷകരാണ് മഴ ലഭിക്കാത്തതിനാല്‍ പാടങ്ങള്‍ തരിശായി കിടന്ന് വിള നശിക്കുന്നത് ഉണങ്ങിപ്പോവുകയും നഷ്ടത്തിലാവുമെന്നും ഭയപ്പെടുന്നത്. ഇടക്കാലത്ത് പാടശേഖരങ്ങളില്‍നിന്നു നെല്‍കൃഷി മാറി മറ്റു കൃഷി രീതികള്‍ വ്യാപകമായെങ്കിലും നെല്‍കൃഷിയെ പ്രോ ല്‍സാഹിപ്പിക്കാനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടുത്തകാലത്തായി ലഭിച്ച് കൊണ്ടിരിക്കുന്ന ചില ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാവുന്നുമുണ്ട്. ഇതിനാല്‍ മിക്ക കര്‍ഷകരും നെല്‍കൃഷിയിലേക്ക് തന്നെ എത്തുന്നുമുണ്ട്. എങ്കിലും കാലം തെറ്റുന്ന കാലവര്‍ഷവും കടുത്ത വരള്‍ച്ചയുമാണ് നെല്‍കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് ദോഷകരമാവുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക