|    Jan 21 Sat, 2017 3:45 am
FLASH NEWS

മഴ കനത്തു; വലിയപറമ്പയില്‍ കരയിടിച്ചില്‍ വ്യാപകം

Published : 14th July 2016 | Posted By: SMR

തൃക്കരിപ്പൂര്‍:കനത്ത മഴയും കവ്വായി കായലിലെ മണ്ണൊലിപ്പും മൂലം വലിയപറമ്പ ദ്വീപിന്റെ പലഭാഗത്തും കരയിടിച്ചില്‍ വ്യാപകം. കവ്വായി കായലില്‍ നിന്നു കരയെ സംരക്ഷിക്കാന്‍ കരിങ്കല്ലുകൊണ്ട് പുഴഭിത്തി കെട്ടിയിട്ടുണ്ടെങ്കിലും മണ്ണിടിച്ചില്‍ കാരണം ഭിത്തി പലയിടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
കായലിലെ ശക്തമായ ഒഴുക്കാണ് കരയിടിച്ചിലിന് കാരണമാകുന്നത്. കടലിനും കായലിനും ഇടയില്‍ കിടക്കുന്ന വലിയപറമ്പ പ്രദേശം ഏകദേശം 24 കിലോമീറ്ററോളം നീളത്തില്‍ കിടക്കുന്ന ദ്വീപാണ്. ലക്ഷക്കണക്കിന് രൂപ ചെലവില്‍ മേജര്‍ ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി കരഭിത്തി നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇത് പൂര്‍ത്തിയായിട്ടില്ല.
കാലാകാലങ്ങളില്‍ ഉണ്ടാകുന്ന മണ്ണൊലിപ്പ് തടയുകയും കരയെ പുഴയില്‍ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാമ് വലിയ കരിങ്കല്‍ ചീളുകള്‍ കൊണ്ട് ഭിത്തി കെട്ടിവന്നത്. എന്നാല്‍ ഇടിഞ്ഞുപൊളിഞ്ഞു വീഴുന്ന ഭാഗങ്ങളില്‍ അറ്റകുറ്റപ്പണി നടത്താത്തതാണ് കൂടുതല്‍ തകര്‍ച്ചക്ക് കാരണമാകുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക