|    Jul 19 Thu, 2018 3:24 pm
FLASH NEWS

മഴ കനത്തു; ചമ്രവട്ടം റഗുലേറ്റര്‍കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറന്നു

Published : 19th September 2017 | Posted By: fsq

 

പൊന്നാനി: ദിവസങ്ങളായി മഴ ശക്തമായതോടെ ചമ്രവട്ടം റഗുലേറ്റര്‍കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറന്നു. പുഴയില്‍ ശക്തമായ കുത്തൊഴുക്കായതിനാല്‍ തിങ്കളാഴ്ച ഏഴ് ഷട്ടറുകളാണ് തുറന്നത്. ചമ്രവട്ടം റഗുലേറ്റര്‍കം ബ്രിഡ്ജിന് മൊത്തം 70 ഷട്ടറുകളാണുള്ളത്. ഇതില്‍ 47 ഷട്ടറുകള്‍ നേരത്തെ തന്നെ തുറന്നിരുന്നു.ഇതോടെ മൊത്തം 54 ഷട്ടറുകളാണ് തുറന്നത്. ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിന്റെ ഭാഗത്തുള്ള ഷട്ടറുകളും, നരിപ്പറമ്പ് ഭാഗത്തുള്ള കുറച്ചു ഷട്ടറുകളും തുറന്നിട്ടില്ല. ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിന്റെ ഭാഗത്തെ ഷട്ടര്‍ ഉയര്‍ത്തിയാല്‍ ക്ഷേത്രത്തിലേക്ക് വെള്ളം കയറാന്‍ സാധ്യതയുള്ളതിനാലാണ് ഈ ഭാഗത്തെ ഷട്ടറുകള്‍ തുറക്കാതിരുന്നത്. ഇനി പതിനാറ് ഷട്ടറുകള്‍ മാത്രമാണ് തുറക്കാനുള്ളത്.നിലവില്‍ ജലത്തിന്റെ നിരപ്പ് മൂന്നര മീറ്ററിലധികം ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഘട്ടം ഘട്ടമായി ഷട്ടറുകള്‍ ഉയര്‍ത്താനാണു നീക്കം. പുഴയുടെ ഇരു ഭാഗങ്ങളിലുമുള്ളവര്‍ ജലവിതാനം ഉയര്‍ന്നതിനാല്‍ പുഴയിലേക്കിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.ക്വാറിക്ക് നിയന്ത്രണംമലപ്പുറം: സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്വാറിള്‍ പ്രവര്‍ത്തിക്കുന്നതിന് 48 മണിക്കൂര്‍ നിരോധനമേര്‍പ്പെടുത്തി. മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനാണ് നടപടി. ദുരന്തനിവാരണ നിയമം സെക്ഷന്‍ 30,34 പ്രകാരമാണ് തീരുമാനമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മഴക്കാലകെടുതിയുമായി ബന്ധപ്പെട്ട മുന്‍കരുതലെടുക്കുന്നതിന് ജില്ലയിലെ വകുപ്പ് മേധാവികളുടെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ദുരന്തങ്ങളുണ്ടായാല്‍ അടിയന്തിര രക്ഷാദൗത്യന് സജ്ജമാവാന്‍ റവന്യൂ, പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കി. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധ സംവിധാനം സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതോടൊപ്പം ജെസിബി, ക്രെയ്ന്‍, ആംബുലന്‍സ് ഉടമസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ച് അടിയന്തിര സാഹചര്യങ്ങളില്‍ ലഭ്യമാക്കാനും നിര്‍ദേശം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss