|    Jan 21 Sun, 2018 4:44 am
FLASH NEWS

മഴ കനത്തു; ആലത്തൂര്‍ -വാഴക്കോട് സംസ്ഥാനപാതയില്‍ വെള്ളക്കെട്ട്

Published : 7th August 2017 | Posted By: fsq

 

ആലത്തൂര്‍: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയില്‍ പലയിടത്തും വെള്ളം കയറി. ഇതോടെ ഇരുചക്രവാഹനങ്ങളും ഓട്ടോയുള്‍പ്പടെ പല വാഹനങ്ങളും വഴിയില്‍ കുടുങ്ങി. കാവശ്ശേരി കലാമണിയിലും കഴനി ചുങ്കം പെട്രോള്‍ പമ്പിനു മുന്നിലും റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. റോഡ് നവീകരിച്ചപ്പോള്‍ അഴുക്കുചാലുകള്‍ നിര്‍മിക്കാത്തതും പലയിടത്തും റോഡിന്റെ ഉയരക്കുറവും വെള്ളം പെട്ടെന്ന് കയറാന്‍ കാരണമായി. സംസ്ഥാന പാതയ്ക്ക് വശത്തിലുള്ള വെള്ളച്ചാല്‍ കഴനി ചുങ്കം ക്ഷീരോല്‍പാദക സഹകരണ സംഘത്തിനു മുന്നിലെ അഴുക്കുചാല്‍  അടഞ്ഞതോടെ ഇവിടെ വെള്ളക്കെട്ടായി. ആലത്തൂര്‍ മലമലമൊക്ക് മുതല്‍ പ്ലാഴി വരെയുള്ള ഭാഗത്തെ റോഡാണ് കഴിഞ്ഞ വര്‍ഷം നവീകരിച്ചത്. ഇതില്‍ മലമലമൊക്ക് മുതല്‍ കലാമണി വരെ ഏഴര മീറ്റര്‍ വീതിയിലും കലാമണി മുതല്‍ പ്ലാഴി വരെ അഞ്ചര മീറ്റര്‍ വീതിയിലുമാണ് റോഡ് നവീകരിച്ചത്. ബിറ്റുമിനൈസ്ഡ് മെക്കാഡം ബിറ്റുമിനൈസ്ഡ് കോണ്‍ക്രീറ്റിങ് രീതിയില്‍ റബറൈസ്ഡ് റോഡാണ് പണിതിരിക്കുന്നത്. എന്നാല്‍ റോഡിന്റെ വളവുകള്‍ നിവര്‍ത്താതെയും അരികുഭിത്തി കെട്ടാതെയും പണി പൂര്‍ത്തിയാക്കിയത് അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. വെള്ളക്കെട്ടുണ്ടായതോടെ കെസിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പോവുന്ന വിദ്യാര്‍ഥികള്‍ക്കും ബുദ്ധിമുട്ടാവുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day