|    Nov 19 Mon, 2018 10:39 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മഴ കനത്തു; അഞ്ചു ജില്ലകളില്‍ സ്‌കൂള്‍ അവധി

Published : 11th July 2018 | Posted By: kasim kzm

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട്, എറണാകുളം ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്നത്തെ അവധിക്കു പകരം ജൂലൈ 21 പ്രവൃത്തിദിവസമായിരിക്കുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. ഇടുക്കിയില്‍ ലോറേഞ്ച്-ഹൈറേഞ്ച് വ്യത്യാസമില്ലാതെ മഴ ശക്തമായി തുടരുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 11 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 88ഓളം കുടുംബങ്ങളില്‍ നിന്നായി 469 പേരെ ഇവിടങ്ങളിലേക്കു മാറ്റി. വൈത്തിരി താലൂക്കിലാണ് കൂടുതല്‍ ക്യാംപുകള്‍. 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ രേഖപ്പെടുത്തിയ മഴ 113.33 മില്ലിമീറ്ററാണ്. ജില്ലയില്‍ ഒമ്പതു വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു.
കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും ഞായറാഴ്ച മുതല്‍ തുടരുന്ന മഴ ഇന്നലെ മുതല്‍ ശക്തമായി. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായതായും വെള്ളിയാഴ്ച വരെ ഇത് തുടരുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുക. ഒപ്പം ഇടിമിന്നലും കാറ്റുമുണ്ടാവും.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss