|    Oct 16 Tue, 2018 1:46 pm
FLASH NEWS

മഴുവന്നൂര്‍കുന്നില്‍ സാമൂഹികവിരുദ്ധ ശല്യം

Published : 13th September 2017 | Posted By: fsq

 

വെള്ളമുണ്ട: തരുവണ-കരിങ്ങാരി റൂട്ടില്‍ മഴുവന്നൂര്‍ പ്രദേശത്ത് രാത്രികാലങ്ങളില്‍ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാവുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്തെ വീടുകളില്‍ ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ കോളിങ് ബെല്ലടിച്ച് ശല്യപ്പെടുത്തുക, ഇലക്ട്രിസിറ്റി ഫ്യൂസ് ഊരിമാറ്റുക, കെഎസ്ഇബി കണക്ഷന്‍ മീറ്ററുകള്‍ കേടുവരുത്തുക തുടങ്ങിയവയാണ് വിനോദം. നാട്ടുകാര്‍ സംഘടിച്ച് ശല്യക്കാരനെ പിടികൂടാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസം പ്രദേശവാസികളായ കൃഷ്ണന്‍, പുരുഷോത്തമന്‍ എന്നിവരുടെ വീടുകളിലെത്തി കേടുപാടുകള്‍ വരുത്തി. നാട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss