|    Jan 20 Sat, 2018 12:28 pm
FLASH NEWS
Home   >  Pravasi   >  

മഴവെള്ള തടാകത്തില്‍ വീണ് ബാലിക മരിച്ചു

Published : 31st October 2016 | Posted By: mi.ptk

റാസല്‍ ഖൈമ:  മഴ വെള്ളത്തിലുണ്ടായ തടാകത്തില്‍ വീണ് സ്വദേശി ബാലിക മരിച്ചു. അജ്മാനില്‍ നിന്നും ശൗഖയിലെ വാദി സന്ദര്‍ശനത്തിനെത്തിയ കുടുംബത്തിലെ 11 കാരിയായ ഗാല ജുമ അല്‍ ശംസിയാണ്  മരണപ്പെട്ടത്. സമീപ പ്രദേശത്തെ ആളുകള്‍ കുട്ടിയെ പുറത്തെടുത്ത്  ദൈദ്  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ് എട്ടിന്  മറ്റൊരു ബാലികയും ഈ തടാകത്തില്‍ വീണ് മരണപ്പെടുകയും അവരുടെ സഹോദരനെ രക്ഷപ്പെടുകയും ചെയ്തിരുന്നു. 1980 മുതല്‍ ഈ മഴ വെള്ള തടാകത്തില്‍ വീണ് 80 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് സമീപത്ത് താമസിക്കുന്ന സ്വദേശിയായ സയീദ് മുസാബിഹ് അല്‍ ഖയ്ദി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day