|    Jul 18 Wed, 2018 2:24 am
FLASH NEWS

മഴവെള്ളം കെട്ടിക്കിടന്ന് വാഴകൃഷി നശിക്കുന്നു

Published : 19th September 2017 | Posted By: fsq

 

കുന്ദമംഗലം: ശക്തമായി ചെയ്ത മഴയെ തുടര്‍ന്ന് നേന്ത്രവാഴ കൃഷിക്ക് വ്യാപകമായ നാശം. പെരുവയല്‍, മാവൂര്‍, ചാത്തമംഗലം, കുന്ദമംഗല, പെരുമണ്ണ പഞ്ചായത്തുകളിലായി പതിനായിരക്കണക്കിന് നേന്ത്രവാഴ കൃഷിയാണ് നശിച്ചത്. വാഴ കള്ളിയില്‍ മഴ വെള്ളം കെട്ടി നിന്നതിനെ തുടര്‍ന്ന് വാഴതൈകളുടെ വേരുകള്‍ ചീയുകയും ഇലകള്‍ പിന്നീട് മഞ്ഞ നിറത്തിലാവുകയും നശിക്കുകയുമാണ് ചെയ്യുക. കാലം തെറ്റിയുള്ള മഴ നേന്ത്ര വാഴ കൃഷിക്കാരെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. വായ്പയെടുത്താണ് പലരും കൃഷി ആരംഭിച്ചത്. ചെറുകുളത്തൂര്‍ കിഴക്കുംപാടത്ത് മാത്രം പതിനായിരത്തിലധികം വാഴകള്‍ക്കാണ് മഴവെള്ളം ഭീഷണിയായിരിക്കുന്നത് . ചെറുപുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. കിഴക്കുംപാടത്ത് കുനാപാറോല്‍ വേലായുധന്‍ നായര്‍, വേര്‍ക്കാട്ടുപറമ്പത്ത് ശ്രീധരന്‍ നായര്‍, വേര്‍ക്കാട്ടുപറമ്പത്ത് പ്രേമ, എര്‍ളങ്ങാട്ട് വേലായുധന്‍, കുന്നത്ത് വിജയന്‍ , വേര്‍ക്കാട്ടുപറമ്പത്ത് ബാബു.എരയമംഗലത്ത് ചന്ദ്രന്‍ , കൊളങ്ങരക്കണ്ടി മധുസൂദനന്‍ , വീരോത്ത് മോഹന്‍ ദാസ്, വേര്‍ക്കാട്ടുപറമ്പത്ത് ഷിജു,  കുനമണ്ണില്‍ നാരായണന്‍,  കുനമണ്ണില്‍ സോമന്‍, വേങ്ങാട്ട് ഉണ്ണികൃഷ്ണന്‍, കിഴക്കെ തൊടികയില്‍ കുഞ്ഞന്‍ , തറക്കണ്ടത്തില്‍ മണി , തറക്കണ്ടത്തില്‍ വേലായുധന്‍, വയപ്പുറത്ത് അപ്പു നായര്‍, എയമംഗലത്ത് രാജന്‍, പിലാക്കില്‍ പുറായില്‍ വത്സലന്‍, എരയമംഗലത്ത് സോമന്‍, രാജന്‍, മേക്കുപടി രവീന്ദ്രന്‍, മേലെ പെരൂളി ദിവാകരന്‍ നായര്‍ തുടങ്ങിയവരുടെ വാഴകൃഷിയിലാണ് വെള്ളം കെട്ടി നില്‍ക്കുന്നത്. മേലെചന്ദനംപറമ്പത്ത് മനോഹരന്റെ ആയിരത്തോളം വാഴയും നെല്‍കൃഷിയും വെള്ളത്തിനടിയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss