|    Jul 19 Thu, 2018 8:50 pm
FLASH NEWS

മഴയ്്ക്ക് ശമനം; ജലനിരപ്പ് ഉയരുന്നു, ജനം ഭീതിയില്‍

Published : 20th September 2017 | Posted By: fsq

 

ഹരിപ്പാട്: കഴിഞ്ഞ രണ്ടുദിവസം മഴമാറി നിന്നെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ ശക്തമായ വരവില്‍ കാര്‍ത്തികപള്ളി താലൂക്കിന്റെ പലപ്രദേശങ്ങളും വെള്ളത്തിലായി. കരുവാറ്റ,വീയപുരം,പള്ളിപ്പാട്,ചെറുതന പ്രദേശങ്ങളാണ് ഏറ്റവും കൂടതല്‍ ദുരിതം അനുഭവിക്കുന്നത്. ഈ പ്രദേശങ്ങള്‍ തഹിസില്‍ദാര്‍ ഉള്‍പ്പെടെയുള്ള  സംഘം  സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.വീയപൂരം,ചെറുതന,പള്ളിപ്പാട് കരുവാറ്റ,ചേപ്പാട് വില്ലേജുകളില്‍ ഏതുസമയത്തൂം ക്യാംപ് തുടങ്ങാനുള്ള സാധ്യതയുണ്ടെന്ന് ബന്ധപെട്ടവര്‍ സൂചന നല്‍കി.അതേ സമയം, ഇന്നലെപത്ത് വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി.കരുവാറ്റയില്‍ എട്ടും കായംകുളത്ത് രണ്ടു വീടുകള്‍ക്കുമാണ് നാശനഷ്ടമുണ്ടായത്.60,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.തീരദേശ മേഖലയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ വില്ലേജുകളിലെ റോഡുകളും ഇടറോഡുകളും വെള്ളകെട്ടിലാണ്. പുതുപള്ളി,പത്തിയൂര്‍,കീരിക്കാട്,കൃഷ്ണപുരം,മുതുകുളം എന്നീ വില്ലേജുകളിലുള്ളവരും വെള്ളപൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നു. കാര്‍ത്തികപള്ളി,കുമാരപുരം ചിങ്ങോലി  വില്ലേജുകളുടെ താഴ്ന്നപ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. വെള്ളം ഒഴുകിപോവാന്‍ മാര്‍ഗമില്ലാത്തതാണ് വെള്ളകെട്ടിന് കാരണം. ബസ് സര്‍വീസുള്ള മിക്കറോഡുകളിലും കുഴികള്‍ രൂപപ്പെപട്ടു. വെള്ളപൊക്കത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കുടിവെള്ളത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നു. കിണറുകളും പൈപ്പുകളും വെള്ളത്തിനടിയിലായതാണ് കുടിവെള്ളത്തിന് പ്രയാസമാവാന്‍ കാരണം. ജലജന്യ സാംക്രമിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയേറെയാണന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പുനല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss