|    Nov 14 Wed, 2018 6:11 am
FLASH NEWS

മഴയ്ക്ക് നേരിയ ശമനം; നഷ്ടവും ദുരിതവും തുടരുന്നു

Published : 11th August 2018 | Posted By: kasim kzm

പാലക്കാട്: ജില്ലയില്‍ ഇന്നലെ മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും പ്രളയനഷ്ടവും ദുരിതവും വര്‍ധിക്കുന്നു. ഇടവിട്ട് പെയ്യുന്ന മഴ കാരണം ആശങ്ക പൂര്‍ണമായും ഒഴിഞ്ഞിട്ടുമില്ല. നഗരത്തിലെ ശംഖുവാരത്തോട്, മുക്കൈ നിലംപതിപാലം എന്നിവിടങ്ങളിലെ വീടുകളിലെയും റോഡുകളിലെയും വെള്ളക്കെട്ടിന് കുറവുണ്ടെങ്കിലും ജനജീവിതം സാധരണനിലയിലായിട്ടില്ല. വെള്ളമിറങ്ങുന്നുണ്ടെങ്കിലും ചെളിയും വിഷപ്പാമ്പ് അടക്കം ഇഴജന്തുക്കളും നിറഞ്ഞ് നില്‍ക്കുന്നത് മറ്റൊരു ആശങ്കയായി.
ചെളിയും തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യണമെങ്കില്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരും. തകര്‍ന്ന വീടുകളിലെ കുടുംബം ഇന്നലെയും ദുരിതാശ്വാസ ക്യാംപില്‍ തന്നെ കഴിച്ചു കൂട്ടി. ദുരിതാശ്വാസ ക്യാംപുകള്‍ക്കു പുറമേ നിരവധി പേര്‍ ഹോട്ടലുകളിലും ബന്ധുവീടുകളിലും കഴിയുന്നുണ്ട്. മഴവെള്ളം കയറിയതിനെ തുടര്‍ന്നുണ്ടായ നാശനഷ്ടം ഇനിയും കണക്കാക്കിയിട്ടില്ല.
ആധാരം, റേഷന്‍ കാര്‍ഡ് തുടങ്ങി സുപ്രധാന രേഖകളും കാണാതിയിട്ടുണ്ട്. 72വര്‍ഷം മുമ്പ് ഇത്തരത്തില്‍ വെള്ളപ്പൊക്കത്തിന് നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും സമാനമായ ദുരന്തം ഇപ്പോഴാണെന്ന് പ്രായമുള്ളവര്‍ പറയുന്നു.
പലയിടത്തും ടാങ്കര്‍ ലോറികളില്‍ വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇതും വേണ്ടത്ര തോതില്‍ ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ജില്ലയില്‍ പുഴകളെല്ലാം കര കവിഞ്ഞൊഴുകുന്നതിനാല്‍ അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലമ്പുഴ ഡാമിന്റെ ഷട്ടര്‍ മുന്ന് സെന്റിമീറ്ററായി താഴ്ത്തിയതോടെ ജലമൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെയാണ് ശംഖുവാരത്തോട്ടിലെയും കല്‍പാത്തി പുഴയിലെയും ഒഴുക്കിന്റെ ശക്തി കുറഞ്ഞത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss