|    Dec 19 Wed, 2018 3:25 am
FLASH NEWS

മഴയ്ക്കു നേരിയ ശമനം; ആശങ്കയൊഴിയുന്നില്ല

Published : 19th August 2018 | Posted By: kasim kzm

കണ്ണൂര്‍: ദിവസങ്ങളായി പ്രളയക്കെടുതി തുടരുന്ന ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ മഴയ്ക്കു നേരിയ ശമനം. എങ്കിലും ചിലയിടങ്ങളില്‍ ഇപ്പോഴും ആശങ്കയൊഴിഞ്ഞിട്ടില്ല. മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 12 ആയി.
നേരത്തേയുണ്ടായിരുന്ന ചില ക്യാംപുകള്‍ ആളുകള്‍ വീടുകളിലേക്ക് തിരിച്ചുപോയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകള്‍ ഒഴിവാക്കി. നിലവില്‍ ഇരിട്ടി താലൂക്കില്‍ ഒമ്പതും തളിപ്പറമ്പ്, തലശ്ശേരി, പയ്യന്നൂര്‍ താലൂക്കുകളില്‍ ഓരോ ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 1475 പേരാണ് ഇവിടങ്ങളില്‍ കഴിയുന്നത്.
ഇരിട്ടി വയത്തൂര്‍ വില്ലേജില്‍ അറബിക്കുളം(50 പേര്‍), പീടികക്കുന്ന്(എട്ട് പേര്‍), കോളിത്തട്ട്(40 പേര്‍), കൊട്ടിയൂര്‍ വില്ലേജിലെ മന്ദംചേരി എസ്എന്‍എല്‍പി സ്‌കൂള്‍(224), നെല്ലിയോടി സെന്റ് ജോര്‍ജ് സണ്‍ഡേ സ്‌കൂള്‍(238 പേര്‍), അമ്പായത്തോട് സെന്റ് ജോര്‍ജ് എല്‍പി സ്‌കൂള്‍(253 പേര്‍), കണ്ടപ്പനം സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ഹാള്‍(112), കൊട്ടിയൂര്‍ നീണ്ടുനോക്കി ഐജെഎംഎച്ച്എസ്എസ്(209 പേര്‍), കേളകം വില്ലേജിലെ കോളിത്തട്ട് ശാന്തിഗിരി ഗവ. എല്‍പി സ്‌കൂള്‍(69 പേര്‍), തളിപ്പറമ്പ് താലൂക്കിലെ വെള്ളാട് വില്ലേജിലെ കാപ്പിമല വിജയഗിരി ജിയുപി സ്‌കൂള്‍(171 പേര്‍), തലശ്ശേരി താലൂക്കിലെ എരഞ്ഞോളി വടക്കുമ്പാട് ഗവ. എച്ച്എസ്എസ്(അഞ്ചുപേര്‍), പയ്യന്നൂര്‍ താലൂക്കിലെ പുളിങ്ങോം രാജഗിരി കത്തോലിക്കാ പള്ളി(96 പേര്‍) എന്നിവിടങ്ങളിലാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss