|    Feb 22 Thu, 2018 10:48 am
FLASH NEWS
Home   >  Sports  >  Cricket  >  

മഴയും സ്മിത്തും വില്ലനായി, നാലാം ആഷസ് സമനിലയില്‍

Published : 30th December 2017 | Posted By: vishnu vis

മെല്‍ബണ്‍: അവസാന ദിനത്തില്‍ മഴയും ഓസീസ് ബാറ്റിങും ഇംഗ്ലണ്ടിന് എതിരുനിന്നപ്പോള്‍ നാലാം ആഷസ് ടെസ്റ്റ് സമനിലയില്‍. അഞ്ചാം ദിനം ഓസീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സില്‍ നില്‍ക്കെ ഇരു ക്യാപ്റ്റന്‍മാരും സമനില സമ്മതിക്കുകയായിരുന്നു.
ഇന്നലെ രണ്ട് വിക്കറ്റിന് 103 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് വേണ്ടി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (102*) സെഞ്ച്വറിയോടെ പുറത്താവാതെ നിന്നു. സ്മിത്തിന്റെ 23ാം സെഞ്ച്വറിയാണിത്. ഡേവിഡ് വാര്‍ണര്‍ (86) അര്‍ധ സെഞ്ച്വറി നേടി പുറത്താവാതെ നിന്നു. 227 പന്ത് നേരിട്ട് 86 റണ്‍സെടുത്ത വാര്‍ണര്‍ റൂട്ടിന്റെ പന്തില്‍ വിന്‍സ് ക്യാച്ചെടുത്താണ് പുറത്തായത്. തൊട്ടുപിന്നാലെ നാല് റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ സ്റ്റുവര്‍ട്ട് ബോര്‍ഡ് മടക്കി. ഇംഗ്ലീഷ് നിരയില്‍ ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബോര്‍ഡ്, വോക്ക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 327 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 491 റണ്‍സ് അടിച്ചെടുത്ത് 164 റണ്‍സിന്റെ ലീഡും സ്വന്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss