|    Sep 24 Mon, 2018 12:53 pm

മഴയും മിന്നലും: കൂത്താളില്‍ വീടുകള്‍ക്ക് നാശം

Published : 29th May 2018 | Posted By: kasim kzm

പേരാമ്പ്ര: ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിലും കനത്ത മഴയിലും കൂത്താളിയില്‍ വീടുകള്‍ക്ക് കേടുപട് സംഭവിച്ചു. ഹൈസ്‌കൂള്‍ റോഡിലെ വിമുക്ത ഭടന്‍ പുതിയോട്ടില്‍ സോമന്റെ വീട്ടിലെ വയറിംഗ് പൂര്‍ണ്ണമായും ഇടിമിന്നലില്‍ തകര്‍ന്നു.
സ്വിച്ച് ബോര്‍ഡുകളും മറ്റ് ഫിറ്റിംഗ്‌സുകളും കത്തിപോവുകയൂം ഇടിയുടെ ശക്തിയില്‍ തെറിച്ച് പോവുകയും ചെയ്തു. മെയിന്‍ സ്വിച്ചിന്റെ ഭാഗങ്ങള്‍ പറമ്പിലേക്ക് തെറിച്ച വീണനിലയിലാണുള്ളത്. പുറകുവശത്തെ ചുമരിലും തൊട്ടടുത്ത കയ്യാലയിലും ഇടകാരണം ഇടിച്ചില്‍ സംഭവിച്ചിട്ടുണ്ട്. ഗെയ്റ്റിന്റെ കരിങ്കല്ലില്‍ നിര്‍മ്മിച്ച ഫില്ലര്‍ ചിതറിയ നിലയിലാണ്. കല്ലിന്റെ കഷ്ണങ്ങള്‍ മീറ്ററുകള്‍ക്കപ്പുറം തെറിച്ച് വണതായി കാണാം. ഈ സമയത്ത് വീട്ടില്‍ സോമനും ഭാര്യയും ഉണ്ടായിരുന്നെങ്കിലും പരുക്കുകളൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു. തെങ്ങുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കൂത്താളി കുഞ്ഞോത്ത് റോഡില്‍ കട്ടയാട് ഭാഗത്ത് കനത്തമഴയില്‍ മണ്ണിടിച്ചിലുണ്ടായി നിര്‍മാണം പൂര്‍ത്തിയായ വീടിന് കേടുപാട് സംഭവിച്ചു. തെക്കെപറമ്പില്‍ ഗോപാലന്റെ വീടിന് പുറക് വശത്തെ മണ്ണ് ഇടിയുകയും ഭീമന്‍പാറയും തെങ്ങും കവുങ്ങുകളും തറയിലും ചുവരിലുമായി പതിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തറക്കും ചുമരിനും വീട്ടിനകത്തെ തറയോടുകള്‍ക്കും നാശമുണ്ടായി. പുതുതായി വീട് നിര്‍മിക്കുന്നതിന് വേണ്ടി നീക്കം ചെയ്ത മണ്ണിന്റെ ബാക്കി ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞു വീഴുകയായിരുന്നു.
ഭീമന്‍പാറ വീടിന്റെ മൂലയില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പുതുതായി നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞിട്ടില്ലങ്കിലും മഴതുടങ്ങിയതോടെ താല്‍കാലിക ഷെഡിലായിരുന്ന താമസം ഇവിടേക്ക് മാറ്റിയതിനാല്‍ സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആളുണ്ടായിരുന്നു.
മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് പാറയും മണ്ണും നീക്കം ചെയ്തു. വീടിന് ചുമരിന് ബലക്ഷയം സംശയിക്കുന്നതിനാല്‍ ഇരുമ്പ് തൂണുകള്‍ താങ്ങായി സ്ലാബിന് കൊടുത്ത് നിര്‍ത്തിയിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് റവന്യൂ അധികൃതര്‍ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss