|    Oct 20 Sat, 2018 6:17 am
FLASH NEWS

മഴയും കാറ്റും തുടരുന്നു : ഹൈറേഞ്ചില്‍ വൈദ്യുതി വിതരണം താറുമാറായി

Published : 20th September 2017 | Posted By: fsq

 

പീരുമേട്: കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന ഹൈറേഞ്ചില്‍ വൈദ്യുതി വിരുന്നുകാരനായി. മണ്ണിടിച്ചിലും മരംവീഴലും തുടരുന്നതിനാല്‍ വൈദ്യുതി ബന്ധം പൂര്‍ണതോതില്‍ പുനസ്ഥാപിക്കാനാവാതെ അധികൃതര്‍ ബുദ്ധിമുട്ടുകയാണ്. ജില്ലാ ആസ്ഥാനത്ത് അടക്കം കിലോമീറ്ററുകളാണ് വൈദ്യുതി ലൈനുകളും പോസ്റ്റുകളും നിലംപൊത്തിയത്. വനമേഖലയിലൂടെയും ഗ്രാമങ്ങളിലൂടെയും കടന്നുപോവുന്ന നൂറുകണക്കിനു ലൈനുകള്‍ താറുമാറായി. ഇവ ഒരുവശത്തുനിന്ന് പുനസ്ഥാപിച്ചുവരുമ്പോഴേക്കും അടുത്ത സ്ഥലത്ത് വൈദ്യുതി ബന്ധം ഏതെങ്കിലും കാരണത്താല്‍ നിലച്ചിട്ടുണ്ടാവും. ഇന്നലെ കല്ലാര്‍കുട്ടിയില്‍ ഡാമിനുസമീപത്തെ കല്‍ക്കെട്ട് ഇടിഞ്ഞ് വൈദ്യുതിത്തൂണ്‍ അടക്കം പുഴിയില്‍ പതിച്ചു. മഴ തുടരുന്നതിനാല്‍ അറ്റകുറ്റപ്പണികളും ഇഴയുകയാണ്. മഴ ശമിച്ചാല്‍ മാത്രമേ വേഗത്തില്‍ പണികള്‍ ചെയ്ത് വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ സാധിക്കൂ. അതേസമയം, പീരുമേട് താലൂക്ക് ആസ്ഥാനത്ത് രാത്രി കാലങ്ങളിലെ വൈദ്യുതി മുടക്കം പതിവായെന്ന ആക്ഷേപവുമായി നാട്ടുകാര്‍ രംഗത്തെത്തി. മഴയും കാറ്റും ഇല്ലെങ്കിലും വൈദ്യുതി രാത്രിയില്‍ ഉണ്ടാവില്ലെന്നാണ് ഇവരുടെ മറുപടി. മാനം മേഘം മൂടിയാല്‍ പീരുമേട് നിവാസികള്‍ ഇരുട്ടിലാവും. വൈദ്ധ്യുതി ഓഫിസില്‍ വിളിച്ചാല്‍ ഫീഡര്‍ പോയി നോക്കിക്കൊണ്ട് ഇരിക്കുകയാണ് എന്ന  മറുപടിയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. രാത്രിയായാല്‍ നാളെയെ വൈദ്യുതി ലഭ്യമാകൂ എന്നാണ് മറുപടി. എന്നാല്‍ അടുത്ത ദിവസം രാവിലെ11 മണിക്ക് ശേഷം മാത്രമെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കു. നാല് മണിയോടെ വൈദ്യുതി വൈദ്യുതി മുടങ്ങും. പീരുമേട് സബ്ബ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്ന പോത്തുപാറയും പീരുമേടും തമ്മില്‍ വെറും ഒന്നരകിലോമീറ്റര്‍ മാത്രമെ ഉള്ളു. താലൂക്ക് ആശുപത്രി ട്രഷറി വിവധ ആഫീസുകള്‍  അടക്കം ഉള്ള സ്ഥാപനങ്ങള്‍ ദിവസങ്ങള്‍ ഇരുട്ടിലാവുമ്പോഴും അധികൃതര്‍ക്ക് യാതാലൊരു കുലുക്കവും ഇല്ലതന്നെ. സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം ഒണ്‍ലൈന്‍ ആയത് കൊണ്ട് ജനങ്ങള്‍ ആഫീസുകളില്‍ എത്തി കാര്യം സാദിക്കാനാകാതെ മടങ്ങേണ്ട സ്ഥിതിയിലാണ് കഴിഞ്ഞ  മൂന്ന് ദിവസത്തിനിടെ കുട്ടിക്കാനത്ത് വൈദ്യുതി ലഭിച്ചത് അര മണിക്കൂര്‍ മാത്രം. ഇതോടെ കടുത്ത പ്രതിക്ഷേധവുമായി നാട്ടുകാരും വ്യാപാരികളും. വൈദ്യുതി ഇല്ലന്നറിയിക്കാന്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാന്‍ പോലും കൂട്ടാക്കുന്നില്ലന്നാണ് പരാതി. ഞായറാഴ്ച്ച മുതല്‍ കു ട്ടിക്കാനം, പാമ്പനാര്‍, ചിദംബരം ,തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി ലഭ്യമാകുന്നില്ല. തിങ്കളാഴ്ച്ച പകല്‍ വൈദ്യുതി എത്തിയെങ്കിലും അരമണിക്കൂര്‍ കഴിഞ്ഞതോടെ നാട്ടുകാര്‍ അന്ധകാരത്തിലായി. എന്നാല്‍  വൈദ്യുതി ഇല്ലാത്ത വിവരം അറിയിക്കുവാനും തകരാറിലായ  സ്ഥലം ശ്രദ്ധയില്‍  പെടുത്തുവാനുമായി വിളിക്കുമ്പോള്‍ സെക്ഷന്‍ ഓഫീസിലെ ഫോണ്‍ എടുക്കാന്‍ പോലും അധികൃതര്‍ തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാവു ന്ന വൈദ്യുതി മുടക്കം ഏറെ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. മഴയുടെയും കാറ്റിന്റെയും പേരുപറഞ്ഞ് അധികൃതര്‍ കൈ മലര്‍ത്തുമ്പോള്‍ ബുദ്ധിമുട്ടിലാവുന്നത് ആയിരക്കണക്കിനു കുടുംബങ്ങളാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss