|    Jul 19 Thu, 2018 12:13 am
FLASH NEWS

മഴയില്‍ സ്വകാര്യ സ്‌കൂളിന്റെ കൂറ്റന്‍ മതില്‍കെട്ട് തകര്‍ന്നു

Published : 2nd December 2017 | Posted By: kasim kzm

കിളിമാനൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കിളിമാനൂര്‍ മേഖലയില്‍ രണ്ടുദിവസമായിതുടരുന്ന കനത്ത മഴക്കിടെ സ്വകാര്യ സ്‌കൂളിന്റെ കൂറ്റന്‍ കല്‍മതില്‍കെട്ട് തകര്‍ന്ന് റോഡില്‍ പതിച്ചു.
ആലംകോട് കിളിമാനൂര്‍ റോഡരുകില്‍ കടവിള പാറമുക്കില്‍ സ്ഥിതിചെയ്യുന്ന പ്രതിഭാ സ്‌കൂളിന്റെ റോഡരികിലെ പതിനഞ്ച് അടിയിലധികം ഉയരുമുള്ള കരിങ്കല്‍കെട്ടാണ് തകര്‍ന്നുവീണത്. ഈ സമയം റോഡില്‍ വാഹനങ്ങളില്ലാത്തതിനാല്‍ മറ്റപകടങ്ങളൊന്നും ഉണ്ടായില്ല. അതേസമയം കരിങ്കല്‍കെട്ടിനോട് ചേര്‍ന്ന് നിന്ന മരത്തിന്റെ ചില്ല കാറ്റില്‍ ചാഞ്ഞ് സമീപത്ത് കൂടി കടന്നുപോയിരുന്ന 11 കെ വി ലൈനില്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു. നഗരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പത്തോളം ജീവനക്കാരെത്തിയാണ് മരം മുറിച്ച് മാറ്റി വൈദ്യുതി വിതരണം സാധാരണ നിലയിലാക്കിയത്. മഴയെ തുടര്‍ന്ന് കിളിമാനൂര്‍ മേഖലയിലെ പലഭാഗത്തും വൈദ്യുതി വിതരണം താറുമാറായി. വാമനാപുരം നദിയിലും, തോടുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss