|    Sep 26 Wed, 2018 4:56 pm
FLASH NEWS

മഴയില്‍ വിറങ്ങലിച്ച് ഉടുമ്പന്‍ചോല താലൂക്ക്‌

Published : 11th June 2018 | Posted By: kasim kzm

നെടുങ്കണ്ടം: കാലവര്‍ഷക്കെടുതിയില്‍ വിറങ്ങലിച്ച് ഉടുമ്പന്‍ചോല താലൂക്ക്. കാലവര്‍ഷം ശക്തമായതോടെ താലൂക്കില്‍ വന്‍ നാശഷ്ടങ്ങള്‍ ഉണ്ടായി. നെടുങ്കണ്ടം പച്ചടി എല്‍പി സ്‌കൂളിന്റെ അടുക്കള മരം വീണ് പൂര്‍ണ്ണമായും തകര്‍ന്നു. സര്‍ക്കാര്‍ കണക്കനുസിരിച്ച് ഒരു വീട് പൂര്‍ണ്ണമായും 13 വീടുകള്‍ ഭാഗികമായും തകര്‍ന്നു മരങ്ങള്‍ വീണ് കഴിഞ്ഞ ദിവസം പത്തോളം പോസ്റ്റുകള്‍ തകര്‍ന്നത് മാറ്റി സ്ഥാപിച്ച് വൈദ്യുതി പുനസ്ഥാപിച്ചു. ചേമ്പളം ഞാവളിക്കാട്ടിലും കല്‍കൂന്തലിലും ഇന്നലെ  രണ്ട് വൈദ്യുത പോസ്റ്റുകളുമാണ് തകര്‍ന്നത്.
വൈദ്യുതി ലൈനുകള്‍ പൊട്ടിയും സര്‍വ്വീസ് ലൈനുകള്‍ പൊട്ടിയതും ഉടന്‍ തന്നെ പരിഹരിച്ച് വൈദ്യുതി എത്തിക്കുവാനുള്ള നടപടികള്‍ അധികൃതര്‍ ദൃതഗതിയില്‍ നടത്തി വരികയാണ്. നിരവധി കൃഷിയിടങ്ങാളാണ് ശക്തമായ കാറ്റിലും മഴയിലും നശിച്ചത്. വാഴ, ഏലം തൊട്ടങ്ങള്‍ക്ക് വന്‍ നാശമാണ് ഹൈറേഞ്ചില്‍ ഉണ്ടായത്. ഇടതടവില്ലാതെ പെയ്യുന്ന മഴ ഉരുള്‍ പൊട്ടുന്നതിന് സാദ്ധ്യത കൂടുതലായതിനാല്‍ ഹൈറേഞ്ച് മേഖലയിലെ നിവാസികള്‍ ആശങ്കയിലാണ്. ശാന്തന്‍പാറ വില്ലേജില്‍ ഒരു വീട് പൂര്‍ണ്ണമായും രണ്ട് വീട് ഭാഗികമായും തകര്‍ന്നു.
ഉടുമ്പന്‍ചോലയില്‍ ആറും, പാറത്തോട് ഒന്നും, കല്‍കൂന്തല്‍ ഒന്ന്, ബൈസണ്‍വാലി ഒന്ന്, രാജകുമാരി ഒന്ന് എന്നിങ്ങനെയാണ് വീടുകള്‍ തകര്‍ന്നത്. മരങ്ങള്‍ കടപുഴകിയില്‍ ചില്ലകള്‍ ഒടിഞ്ഞുവീണുമാണ് ഇതില്‍ ഭൂരിഭാഗവും തകര്‍ന്നത്. ശാന്തന്‍പാറ വില്ലേജില്‍ തൊട്ടികാനത്ത് പാലയില്‍കുടിയില്‍ വീട്ടില്‍ ശിവന്റെ വീടാണ് മരം ഒടിഞ്ഞ് വീണ് പൂര്‍ണ്ണമായും തകര്‍ന്നത്.
കൈലാസം കൂവയില്‍ വീട്ടില്‍ വാസു, രാമന്‍കണ്ടം തിങ്കള്‍ക്കാട്കുടി ലക്ഷ്മി രാജു, രാമന്‍കണ്ടം തിങ്കള്‍കാട് കുടി അമ്മിണി രാജു, വല്ലരിക്കന്‍പാറ ചെങ്കുട്ടവന്‍, മാട്ടുത്താവളം പാല്‍പ്പാണ്ടി, കൈലാസം സുശില ബിനോയിഎന്നിവരുടെ വീടുകള്‍ മരങ്ങള്‍ വീണ് ഭാഗീകമായി തകര്‍ന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss