|    Jan 21 Sat, 2017 8:50 pm
FLASH NEWS

മഴയില്‍ മലയോര മേഖലയില്‍ വ്യാപകനാശം

Published : 14th November 2015 | Posted By: SMR

നെടുമങ്ങാട്/പാലോട്: മണിക്കൂറുകളോളം നീണ്ട ശക്തമായ മഴയില്‍ നെടുമങ്ങാട് മേഖലയില്‍ വ്യാപക നാശം. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. തേക്കടയിലും ചുള്ളിമാനൂരിലും മരം കടപുഴകി. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ല. പഴകുറ്റി – വെമ്പായം റോഡില്‍ തേക്കടയ്ക്ക് സമീപം റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതം തടസ്സപ്പെട്ടു. പനവൂര്‍ കല്ലിയോട് തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടതിനാല്‍ വെള്ളം റോഡിലൂടെ ഒഴുകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. സമീപ പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറി നാശം സംഭവിച്ചു. കിള്ളിയാറില്‍ ജലനിരപ്പുയര്‍ന്നത് സമീപവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. മലയോര ഗ്രാമങ്ങള്‍ ശക്തമായ മഴയില്‍ വിറങ്ങലിച്ച അവസ്ഥയിലാണ്. പാലോട്, പെരിങ്ങമ്മല, നന്ദിയോട് മേഖലകളില്‍ വ്യാപകമായി കൃഷി നശിച്ചു. മിക്ക സ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. മരങ്ങള്‍ ഒടിഞ്ഞ് വീണ് ഉള്‍പ്രദേശങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. വാമനപുരം നദി, കൈതോടുകള്‍ കരകവിഞ്ഞൊഴുകുകയാണ്. ഇത് ഈ മേഖലയിലുള്ളവരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ചില മേഖലകളില്‍ മണ്ണൊലിച്ച് പോയതായും റിപോര്‍ട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക