|    Aug 23 Wed, 2017 6:19 am
FLASH NEWS

മഴയില്‍ തെങ്ങുവീണ് വീടും ഒമ്്‌നി വാനും തകര്‍ന്നു

Published : 14th June 2017 | Posted By: fsq

 

കണ്ണൂര്‍സിറ്റി: കനത്ത മഴയില്‍ കൂറ്റന്‍ തെങ്ങ് കടപുഴകി വീണ്്് ഓമ്്‌നി വാനും വീടും തകര്‍ന്നു. ആയിക്കര മുഹ്്‌യുദ്ദീന്‍ മസ്ജിദിനു സമീപം പാട്ടിലകത്ത് സൗജത്തിന്റെ വീടും റോഡരികില്‍ നിര്‍ത്തിയിട്ട കെഎല്‍13എം9677 ഒമ്്‌നി വാനുമാണ് തകര്‍ന്നത്. സിറ്റി സ്വദേശി അബ്്ദുര്‍റഊഫിന്റെ ഉടമസ്ഥതയിലുള്ള വാഹനം സമീപത്തെ വര്‍ക്ക്്‌ഷോപ്പിനു മുന്നില്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടതായിരുന്നു. വാനിനു കുറുകെ വീണ തെങ്ങിന്റെ ബാക്കിഭാഗമാണ് വീടിനു മുകളില്‍ പതിച്ചത്. വാന്‍ പൂര്‍ണമായും തകര്‍ന്നു. വീടിന്റെ ഒരുഭാഗത്തെ ഓടുകളും തകര്‍ന്നു. വാനില്‍ ആരുമില്ലാത്തതും ആ സമയം റോഡിലൂടെ വാഹനങ്ങള്‍ പോവാത്തതും വന്‍അപകടം ഒഴിവായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക