|    Aug 18 Fri, 2017 9:53 pm
FLASH NEWS

മഴയില്‍ ഗ്രാമീണ റോഡുകള്‍ തകര്‍ന്നടിഞ്ഞു; യാത്രാക്ലേശം രൂക്ഷം

Published : 8th August 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: ഏതാനും ദിവസമായി ഇടക്കിടയ്ക്കു പെയ്യുന്ന മഴയെ തുടര്‍ന്ന് താലൂക്കിലെ വിവിധ ഗ്രാമീണ മേഖലകളിലെ റോഡുകള്‍ തകര്‍ന്നടിഞ്ഞു.ഇതേ തുടര്‍ന്നു ഇതുവഴിയുള്ള യാത്രയും ദുഷ്‌കരമായി. ഒരുമാസം മുമ്പ് നേരിയ തോതില്‍ ആരംഭിച്ച വെള്ളപ്പൊക്കത്തെത്തുടര്‍ന്നു മിക്കറോഡുകളും തകര്‍ന്നതിനു പിന്നാലെയാണ് ഇപ്പോള്‍ റോഡുകളില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. ചങ്ങനാശ്ശേരി, കവിയൂര്‍ റോഡില്‍ ഗര്‍ത്തങ്ങള്‍ നിരവധി സ്ഥലങ്ങളില്‍ കാണാനാവും. കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട് മാടപ്പള്ളി പഞ്ചായത്തുകളിലെ മിക്ക റോഡുകള്‍ക്കും ഇതേ ദുര്‍ഗതിയിലാണ്. ഇതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഈ കുഴികളില്‍ വീണ് അപകടങ്ങള്‍ സംഭവിക്കുന്നതും പതിവാണ്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ മിക്ക ഭാഗങ്ങളും തകര്‍ന്നു കഴിഞ്ഞു. മനയ്ക്കച്ചിറ, പാറയ്ക്കല്‍ കലുങ്ക്് തുടങ്ങിയ ഭാഗങ്ങളില്‍ മെറ്റലുകള്‍ ഇളകി കുണ്ടും കുഴിയുമായി റോഡ് ഇതിനോടകം മാറിയിട്ടുണ്ട്. ചങ്ങനാശ്ശേരി ബോട്ടു ജെട്ടിറോഡ്,പറാല്‍ വെട്ടിത്തുരുത്ത് റോഡ്,മാര്‍ക്കറ്റ് റോഡിന്റെ ചില ഭാഗങ്ങള്‍, സെന്‍ട്രല്‍ ജങ്ഷന്‍ തുടങ്ങിയിടങ്ങളിലും റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. വാഴൂര്‍ േേറാഡില്‍ ഒന്നാം നമ്പര്‍ സ്റ്റാന്‍ഡിനു സമീപവും കവിയൂര്‍ റോഡിന്റെ മിക്കഭാഗങ്ങളും തകര്‍ന്നു കഴിഞ്ഞു.നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോവുന്ന ബൈപാസ് റോഡില്‍ ളായിക്കാട് മുതല്‍ ഫലാഹിയ ജങ്ഷന്‍ വരെയുള്ള സ്ഥലങ്ങളും മഴയില്‍ തകര്‍ന്നിട്ടുണ്ട്. കെഎസ്ആര്‍ടിസിക്കു മുന്‍ഭാഗത്തു പൈപ്പ് പൊട്ടയതിനെ തുടര്‍ന്നു റോഡില്‍ വലിയ കുഴി രൂപപ്പെട്ടിട്ടു ദിവസങ്ങള്‍ ആയെങ്കിലും അവ നന്നാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക