|    Oct 19 Thu, 2017 4:52 pm
FLASH NEWS
Home   >  Sports  >  Football  >  

മഴയില്‍ കുതിര്‍ന്ന കൗമാര ലോകകപ്പിന് സമനിലയോടെ തുടക്കം

Published : 6th October 2017 | Posted By: ev sports


മുംബൈ: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് സമനിലയോടെ തുടക്കം. മുംബൈയില്‍ നടന്ന ന്യൂസിലന്‍ഡ് – തുര്‍ക്കി മല്‍സരം 1-1 സമനിലയില്‍ കലാശിക്കുകയായിരുന്നു. മല്‍സരത്തില്‍ ആദ്യം അക്കൗണ്ട് തുറന്നത് തുര്‍ക്കിയാണ്. 18ാം മിനിറ്റില്‍ അഹമ്മദാണ് തുര്‍ക്കിക്കായി ലക്ഷ്യം കണ്ടത്. ബോക്‌സിന് പുറത്ത് നിന്ന പറന്ന് വന്ന ക്രോസിനെ ലക്ഷ്യം പിഴക്കാതെ അഹമ്മദ് വലയിലെത്തിച്ചു. ഒന്നാം പകുതി പിരിയുമ്പോള്‍ ഒരു ഗോളിന്റെ ആധിപത്യത്തോടെയാണ് തുര്‍ക്കി കളം പിരിഞ്ഞത്.
58ാം മിനിറ്റില്‍ മാക്‌സ് മാട്ടയാണ് ന്യൂസിലന്‍ഡിന് സമനില ഗോള്‍ സമ്മാനിച്ചത്. ഉയര്‍ന്ന് വന്ന ഫ്രീകിക്കിനെ തുര്‍ക്കി പ്രതിരോധത്തെ മറികടന്ന് പിടിച്ചെടുത്ത മാട്ട മികച്ച ഷോട്ടിലൂടെ വലയിലാക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് ബിയില്‍ ഇരു ടീമുകളും ഓരോ പോയിന്റുകള്‍ പങ്കിട്ടു.ഇഞ്ചുറി ടൈമില്‍ ന്യൂസിലന്‍ഡിന്റെ ഗോള്‍ വേട്ടക്കാരനായ മാറ്റ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക