|    Mar 24 Fri, 2017 2:00 am
FLASH NEWS

മഴയില്ല, ചെക്ക് ഡാമും നോക്കു കുത്തി; പുഞ്ചക്കൃഷി കനത്ത നഷ്ടത്തിലേക്ക്

Published : 16th September 2016 | Posted By: SMR

പനമരം: മഴയെ പ്രതീക്ഷിച്ച് പുഞ്ചകൃഷി ചെയ്ത നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍. വയലുകളില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതായതോടെയാണ് കര്‍ഷകര്‍ ദുരിതത്തിലായത്. പനമരത്തും പരിസരപ്രദേശങ്ങളിലുമായി കാലങ്ങളായി ഹെക്ടര്‍ കണക്കിന് സ്ഥലത്ത് പുഞ്ചകൃഷി ചെയ്യാറുണ്ട്.
വയല്‍ പാട്ടത്തിന് എടുത്ത് കൃഷി ചെയ്തവരുന്നവരാണ് അധികവും. ആരംഭത്തില്‍ മഴ ലഭിച്ചതിനാല്‍ കൃഷിയുടെ മുന്നോരുക്കങ്ങള്‍ തകൃതിയായി നടന്നിരുന്നു. ടാക്ടര്‍ ഉപയോഗിച്ച് വയലുകള്‍ ഉഴുത് ഞാറ് വെക്കാന്‍ തുടങ്ങി തുടര്‍ന്ന് നാട്ടി പ്പണികളും പൂര്‍ത്തീകരിച്ച് അടി വളവും നല്‍കി. എന്നാല്‍ തുടര്‍ന്ന് വെയില്‍ കനത്തതോടെ കതിരുകളുടെ വളര്‍ച്ച തന്നെ നിലച്ച മട്ടാണ്. വെള്ളമില്ലാത്തതിനാല്‍ വയലുകളില്‍ വിണ്ട് കീറി തുടങ്ങി. പനമരം മാത്തൂര്‍ വയലിലാണ് വെള്ളം കിട്ടാതെ കതിരുകള്‍ കരിഞ്ഞുണങ്ങിയിരിക്കുന്നത്. പ്രദേശത്ത് നൂറ് ഏക്കറോളം സ്ഥലത്ത് പുഞ്ചകൃഷിയുണ്ട്. വയലിന്റെ മറുകരയില്‍ 20 മീറ്റര്‍ അകലെ പനമരം ചെറുപുഴയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നെല്‍കൃഷി നടത്തുന്നതിന് വേണ്ടി ചെറിയ ചെക്ക്ഡാം ഇവിടെ നിര്‍മ്മിച്ചിരുന്നു. തൊട്ടടുത്ത് സ്വകാര്യ വ്യക്തിയുടെ ചെറിയ പമ്പ് ഹൗസും ഉണ്ട്.
എന്നാല്‍ വെള്ളം തടഞ്ഞ് നിര്‍ത്താനുള്ള ചീപ്പ് നശിച്ചുപോയതിനാല്‍ കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്നില്ല. അറ്റകുറ്റപ്പണികള്‍ നടത്തി പുനസ്ഥാപിക്കാനുള്ള ശ്രമം അധികതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നില്ലെന്ന് കര്‍ഷകരും കുറ്റപ്പെടുത്തുന്നു. വെള്ളം തടഞ്ഞു നിറുത്തി മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്താല്‍ ഒരു പരിധി വരെ  പരിഹാരം കാണാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത് പനമരത്തെ മറ്റൊരു നെല്ലറയായ പരകുനി വയല്‍, ആര്യന്നൂര്‍ വയല്‍, നീരട്ടാടിവയല്‍ എന്നിവിടങ്ങളിലും സ്ഥിതി വിഭിന്നമല്ല. ഇവിടെയും ചെറുകിട ജലസേചന പദ്ധതികളുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നില്ല. ജലസേചനം ഉറപ്പാക്കാന്‍ അടിയന്തിര നടപടികളഉണ്ടായില്ലെങ്കില്‍ ഇത്തവണ ഇത്തവണ പുഞ്ചകൃഷി കനത്ത നഷ്ടത്തില്‍ കലാശിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. നെല്‍കൃഷി പ്രോല്‍സാഹനത്തിന് കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുമ്പോഴാണ് ജലസേചനത്തിന് പോലും സൗകര്യമില്ലാതെ കര്‍ഷകര്‍ ദുരിതം പേറുന്നത്.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക