|    Nov 22 Wed, 2017 12:53 am
FLASH NEWS

മഴയിലും കാറ്റിലും വ്യാപക നാശം

Published : 6th November 2016 | Posted By: SMR

കോഴഞ്ചേരി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടം. ആറന്മുളയില്‍ ഇടിമിന്നലില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പുന്നയ്ക്കാട്, കാരംവേലി, അയിരൂര്‍, നാരങ്ങാനം, കുഴിക്കാല തുടങ്ങിയ സ്ഥലങ്ങളില്‍ ഏത്തവാഴകള്‍ ഒടിഞ്ഞു വീണിട്ടുണ്ട്. ഓണത്തിന് ശേഷം ഏത്തക്കുലകള്‍ക്ക് വില താണിരുന്നു. ഇതിനു പിന്നാലെ വാഴകള്‍ ഒടിഞ്ഞ് വീഴുക കൂടി ചെയ്തതോടെ കൂടുതല്‍ നഷ്ടമുണ്ടാവുമെന്ന് കര്‍ഷകര്‍ പറയുന്നു. മണ്ഡല കാലത്ത് വാഴക്കുലകള്‍ക്ക് വിലയേറുന്ന പതിവുണ്ട്. ഈ കാലത്തേക്ക് വെട്ടാന്‍ തക്കവിധം ഉണ്ടായിരുന്ന ഏത്തവാഴ കുലകളാണ് പലയിടത്തും ഒടിഞ്ഞു പോയത്. കപ്പ, വെറ്റില കൊടി എന്നിവയും കാറ്റില്‍ താഴെ വീണ് നാശമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക