|    Jul 18 Wed, 2018 1:10 am
FLASH NEWS

മഴയിലും കാറ്റിലും താലൂക്കില്‍ കനത്ത നാശനഷ്ടം

Published : 8th September 2017 | Posted By: fsq

 

തിരുവല്ല:  മഴയിലും, വീശിയടിച്ച കാറ്റിലും തിരുവല്ല താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം. ഇന്നലെ ഉച്ചയോടെ വീശിയടിച്ച കാറ്റില്‍ വന്‍മരങ്ങള്‍ കടപുകി വീണും വീടുകള്‍ക്കും, വൈദ്യുതി ലൈനുകള്‍ക്കും, വൈദ്യുതി പോസ്റ്റുകള്‍ക്കും നാശമുണ്ടായി. നഗരസഭാമന്ദിര വളപ്പിലെ തേക്ക് മരം ഒടിഞ്ഞു വീണ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ന്നു.നഗരസഭാ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയ നവദമ്പതികളുടെ കാറാണ് മരം വീണ് തകര്‍ന്നത്. മുത്തൂര്‍ ചിറകടവ് റോഡില്‍ 11 കെ.വി.ലൈനില്‍ മരം വീണു.പെരിങ്ങര ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാമ്പസില്‍ നിന്നിരുന്ന കൂറ്റന്‍ മാവ് കടപുഴകി വീണ് പുതുക്കളങ്ങര ഉപ്പന്‍കര രാജേഷ് കുമാറിന്റെ വീട് പൂര്‍ണ്ണമായും, സമീപത്തുകൂടി കടന്നു പോകുന്ന 11 കെ.വി. വൈദ്യുതി ലൈനും തകര്‍ന്നു. രാജേഷ് കുമാറിന്റെ ബൈക്കും, രണ്ട് വൈദ്യുതി പോസ്റ്റും, സ്‌കൂളിന്റെ ഒരു ഭാഗം മതിലും തകര്‍ന്നു. കാരയ്ക്കല്‍ എണാട്ട് സുഗോറിന്റെ വീടിന്റെ മുകളില്‍ പ്ലാവ് വീണ് ഭാഗിക നഷ്ടം ഉണ്ടായി. തൊട്ടടുത്തുള്ള നെടുമ്പള്ളില്‍ പ്രസാദിന്റെ വീടിനു മുകളില്‍ അയല്‍വാസിയുടെ ആഞ്ഞിലിമരം വീണ് മേല്‍ക്കൂരയിലെ ഷീറ്റ് തകര്‍ന്നു.കുറ്റൂര്‍ തെങ്ങേലി വീരശൈവ സഭാ മന്ദിരം ഇടിഞ്ഞു വീണു. ഏറ്റുകടവ്  കാട്ടാം ചുവട് റോഡില്‍ കോഴിയാപുബയില്‍ രണ്ട് തേക്ക് മരങ്ങള്‍ വീണു. കടപ്ര ഉപദേശികടവില്‍ ട്രാന്‍സ്‌ഫോര്‍മറിനു മുകളില്‍ പ്ലാവ് ഒടിഞ്ഞു വീണു.രണ്ട് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു നശിച്ചു.നിരണം ആശാരിപറമ്പില്‍ കോളനിയില്‍ കുഞ്ഞച്ചന്റെ വീടിന്റെ മുകളില്‍ മരം വീണ് ഷീറ്റിട്ട മേല്‍ക്കൂരയും, ചുവര്‍ ഭിത്തിയും തകര്‍ന്നു.വീണ മരങ്ങള്‍ വെട്ടിമാറ്റാന്‍: തിരുവല്ലയ്ക്ക് പുറമെ ചെങ്ങന്നൂരില്‍ നിന്നും അഗ്‌നിശമന സേനാ വിഭാഗം എത്തിയിരുന്നു. പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കയാണ്. ഈ ഭാഗങ്ങളില്‍ വൈദ്യുവിതരണം ഇന്ന് പുനസ്ഥാപിക്കാന്‍ കഴിഞ്ഞേക്കാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss