|    Nov 19 Mon, 2018 2:56 am
FLASH NEWS

മഴയാരംഭിച്ചതോടെ പുഴയോരം ഇടിയുന്നു: തീരവാസികള്‍ ഭീതിയില്‍

Published : 23rd June 2018 | Posted By: kasim kzm

മുക്കം: മഴക്കാലം തുടങ്ങിയതോടെ ഇരുവഞ്ഞിപ്പുഴയുടെയും, ചെറുപുഴയുടേയും, ചാലിയാറിന്റെയും തീരങ്ങള്‍ വ്യാപകമായി ഇടിയുന്നത് പുഴയോരവാസികള്‍ക്ക് ദുരിതമാകുന്നു. ഇരുവഴിഞ്ഞിപ്പുഴയുടെ   മുക്കം മുതല്‍ കൂളിമാട് വരെയുള്ള ഭാഗങ്ങളും, ചെറുപുഴയുടെ മുക്കം കടവ് ഭാഗത്തും, ചാലിയാറില്‍ ചെറുവാടി, ഭാഗത്തുമാണ്  ഇരുകരകളും വ്യാപകമായി ഇടിയുന്നത്.
ചെറുവാടി തറമ്മല്‍ കുട്ടൂസയുടെ പറമ്പ് 15  സെന്റോളം ഇടിഞ്ഞ് വീട് വരെ അപകടത്തിലാണ്.   ജൂലായ് മാസത്തില്‍ മ ണ്‍സൂണ്‍ കൂടുതല്‍ ശക്തമാകുമെന്ന കാലാവസ്ഥ നിരീക്ഷകന്മാരുടെ പ്രവചനവും കൂടി  വന്നത് പുഴയോര വാസികളുടെ ഭീതി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ വെള്ളപൊക്കം വന്നപ്പോള്‍ ഇത്രയും  നാശമുണ്ടായിട്ടില്ല. കട്ടിപ്പാറ ഉരുള്‍പ്പൊട്ടല്‍ നേരിട്ട് ബാധിച്ച പൂനൂര്‍ പുഴ, ചെറുപുഴ എന്നിവയേക്കാളും കരയിടിച്ചിലും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളതും ഇരുവഞ്ഞിപ്പുഴയിലാണ് ഇത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. നേരത്തെ മണലെടുത്തതില്‍ പുഴയില്‍ വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടായതും, തീരത്ത് പശിമരാസി കുറഞ്ഞ മണ്ണായതിനാലും കരയിടിച്ചിലിന് ആക്കം കൂട്ടിയത്. മുള പോലുള്ള മരങ്ങള്‍ വെള്ളപൊക്കത്തില്‍ കടപ്പുഴകി വീണപ്പോള്‍ പുഴമഞ്ഞി മരം ഉള്ള സ്ഥലളില്‍ നാശനഷ്ടങ്ങള്‍ കുറവായാണ് കാണുന്നത്. തെയ്യത്തുംകടവ്, മുന്നുര്, പാഴൂര്‍ എന്നീ സ്ഥലങ്ങളില്‍ കരയിടിച്ചില്‍ വീടുകള്‍ക്കും ഭീഷണിയായിട്ടുണ്ട്. പുഴയോരവാസികളുടെ ആശങ്കയകറ്റുന്നതിനും, പുഴ തീരം ശാസ്ത്രീയ ജൈവീക രീതിയില്‍ കെട്ടി സംരക്ഷിക്കുന്നതിനും, മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിനും  ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ഇടപെടണമെന്ന് കൊടിയത്തൂര്‍ തെയ്യത്തുംകടവ് മദ്‌റസയില്‍ ചേര്‍ന്ന എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയുടെയും, പുഴയോരവാസികളുടെയും യോഗം ആവശ്യപ്പെട്ടു. ഇരുവഞ്ഞിക്ക് വേണ്ടി പ്രത്യേക പാകേജ് തയ്യാറാക്കണമെന്നും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, പരിസ്ഥിതി പ്രവര്‍ത്തകരും പുഴയോരം സന്ദര്‍ശിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുക്കം, കൊടിയത്തൂ ര്‍, കാരശ്ശേരി, തിരുവമ്പാടി, ചാത്തമംഗലം, കോടഞ്ചേരി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ള്‍ ഇരുവഞ്ഞിപ്പുഴ സംരക്ഷണത്തിന് പദ്ധതിയില്‍ തുക മാറ്റിവെക്കണമെന്നും, ശുചീകരണം നടത്തി സംരക്ഷിച്ചു വന്നപ്പുഴയില്‍ കാലവര്‍ഷത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യം കുന്ന് കൂടിയത് നീക്കാനും, പുഴയുടെ ഒഴുക്കിന് തടസ്സമാവുന്ന മരങ്ങളുടെ ചില്ലകള്‍ മുറിച്ചുമാറ്റാനും നടപടികള്‍ ഉണ്ടാകണമെന്നും ആവശ്യമുയര്‍ന്നു.
യോഗത്തില്‍ എന്റെ സ്വന്തം ഇരുവഞ്ഞി ചെയര്‍മാന്‍ പി കെ സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ ടി അബ്ദുല്‍ നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജാഫര്‍ പുതുക്കുടി, പി കെ അബ്ദുറസാഖ്, മുസ്തഫ ചേന്ദമംഗല്ലൂര്‍, അബ്ദു പൊയിലില്‍, എ പി മുജീബ് റഹ്മാന്‍, പി കെ ഫൈസല്‍, സുന്ദരന്‍ ചാലില്‍, ടി കെ നസറുള്ള, അബ്ദു കക്കാട്,  ടി കെ ലെയ്‌സ്, എം പി സ്വാലിഹ്, ടി അഹമ്മദ് സലീം സംസാരിച്ചു .

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss