|    Jan 18 Wed, 2017 1:41 pm
FLASH NEWS

മഴപെയ്തു തുടങ്ങിയാല്‍ വൈദ്യുതിയുണ്ടാകില്ലെന്ന് വൈദ്യുതിമന്ത്രി

Published : 31st May 2016 | Posted By: G.A.G

kadakampally-

തിരുവനന്തപുരം :മഴക്കാലത്തിന് മുന്‍പായി ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ ചെയ്തിട്ടില്ലാത്തതിനാല്‍ മഴതുടങ്ങുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി വിതരണം വലിയൊരു പ്രശ്‌നമാകുമെന്ന് പുതിയ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ലൈന്‍ ഓഫാക്കി പ്രവൃത്തി നടത്താന്‍ ആരും സമ്മതിക്കാത്ത സാഹചര്യമുണ്ടായതിനെത്തുടര്‍ന്നാണ്  മഴയ്ക്കുമുന്‍പേ ലൈനുകളില്‍ ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ മുടങ്ങിയതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കൂടംകുളം ആണവനിലയത്തില്‍ നിന്ന് കേരളത്തിലേക്ക് വൈദ്യുതികൊണ്ടുവരുന്നതിന് വേണ്ടിയുള്ള ലൈനുകളുടെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയാക്കാത്ത സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 631 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക