|    Oct 20 Sat, 2018 8:17 pm
FLASH NEWS

മഴക്കെടുതി: 32.954 ഹെക്റ്റര്‍ സ്ഥലത്തെ കൃഷിനശിച്ചു

Published : 21st September 2017 | Posted By: fsq

 

പത്തനംതിട്ട: ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും 46.35 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി പ്രാഥമിക വിലയിരുത്തലില്‍ ബോധ്യപ്പെട്ടതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. വെള്ളം ഇറങ്ങിയതിനുശേഷമേ കൃഷി നാശം സംബന്ധിച്ച അന്തിമ വിലയിരുത്തല്‍ നടത്താന്‍ കഴിയൂ. അപ്പര്‍കുട്ടനാട് മേഖലകളിലും കോന്നിയിലെ സമീപ പ്രദേശങ്ങളിലുമാണ് കൂടുതല്‍ കൃഷിനാശം ഉണ്ടായത്. ലഭ്യമായ കണക്കുകള്‍ പ്രകാരം 32.954 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. തിരുവല്ല, കോന്നി, പ്രമാടം, വള്ളിക്കോട്, പള്ളിക്കല്‍, കലഞ്ഞൂര്‍, കൊറ്റനാട്, ഏറത്ത്, തോട്ടമണ്‍, റാന്നി, പഴവങ്ങാടി, മലയാലപ്പുഴ പഞ്ചായത്തുകളിലാണ് കൂടുതല്‍ കൃഷി നാശം. നെല്ല്, വാഴ, പച്ചക്കറികള്‍, വെറ്റില, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയ്ക്കാണ് കൂടുതല്‍ നാശം സംഭവിച്ചിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss