|    Dec 12 Wed, 2018 8:33 am
FLASH NEWS

മഴക്കെടുതി: 30 ലക്ഷത്തിന്റെ കൃഷിനാശം

Published : 19th September 2017 | Posted By: fsq

 

കണ്ണൂര്‍: കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ജില്ലയിലുണ്ടായ കനത്തമഴയില്‍ വ്യാപക കൃഷിനാശം. പ്രാഥമിക കണക്കെടുപ്പ് പ്രകാരം വിവിധ സ്ഥലങ്ങളിലായി 36.8 ഹെക്ടര്‍ നെല്‍കൃഷി, 6530 കുലച്ചവാഴ, 1640 കുലയ്ക്കാത്ത വാഴ, 300 കവുങ്ങ്, 10 തെങ്ങ്, 25 റബ്ബര്‍ മരങ്ങള്‍ എന്നിവ പൂര്‍ണമായും നശിച്ചു. കീഴല്ലൂരിലാണ് നെല്‍കൃഷിക്ക് കൂടുതല്‍ നാശമുണ്ടായത്. കീഴല്ലൂരില്‍ 15 ഹെക്ടറും ധര്‍മടത്ത് 8 ഹെക്ടറും കുറുമാത്തൂരില്‍ 5 ഹെക്ടറും നെല്‍കൃഷി നശിച്ചു. പാട്യം, മട്ടന്നൂര്‍ ഭാഗങ്ങളിലാണ് വാഴകൃഷി കൂടുതലായി നശിച്ചത്. പാട്യത്ത് 2000ത്തോളവും മട്ടന്നൂരില്‍ ആയിരത്തോളവും വാഴനശിച്ചു. മലയോരമേഖലയിലാണ് റബര്‍ മരങ്ങള്‍ നശിച്ചത്. ആകെ 30 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. കുത്തുപറമ്പ്: കനത്ത മഴയില്‍ വ്യാപകമായി കൃഷി നശിച്ചു. ആമ്പിലാട് മേഖലയില്‍ ഇന്നലെ പുലച്ചെ യുണ്ടായ മഴയിലാണ് നിരവധി പേരുടെ കാര്‍ഷിക ഉഭയങ്ങള്‍ നശിച്ചത്. പവിത്രന്റെ ഏക്കര്‍ കണക്കിന് സ്ഥലത്തെ നെല്‍കൃഷി വെള്ളം കയറി പൂര്‍ണമായും നശിച്ചു. വാഴ, കവുങ്ങ് തുടങ്ങിയ കൃഷിയും നശിച്ചിട്ടുണ്ട്.കൃഷിയിടത്തില്‍ വെള്ളംകയറിഉരുവച്ചാല്‍: കനത്ത മഴയില്‍ വ്യാപകമായി കൃഷി നശിച്ചു. പെരിഞ്ചേരിയില്‍ പാടശേഖര സമിതിയുടെ നേതൃത്വത്തിലുള്ള നെല്‍കൃഷിയാണ് കനത്ത മഴയില്‍ നശിച്ചത്. മൂന്നു ദിവസമായി പെയ്ത മഴയില്‍ നീര്‍വേലി, പഴശ്ശി, കാഞ്ഞിലേരി എന്നിവിടങ്ങളില്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറി. മഴവെള്ളം റോഡിലൂടെ കുത്തി ഒഴുകിപ്പോവുന്നതിനാല്‍ റോഡുകളും തകരുന്നുണ്ട്.ന്യൂ മാഹിയില്‍ മരംവീണ് വീടിന് നാശം ന്യൂ മാഹി: കനത്ത മഴയില്‍ വീടിന് മുകളില്‍ മരം കടപുഴകി വീട് ഭാഗികമായി തകര്‍ന്നു.കുറിച്ചിയില്‍ പരിമഠം ബീച്ച് റോഡില്‍ കിഴക്കയില്‍ സീനത്തിന്റെ ഓട് മേഞ്ഞ വീടിന് മുകളിലാണ് മരം വീണത്. കഴിഞ്ഞ ദിവസം രാവിലെ ആറോടെയാണ് സംഭവം. ആര്‍ക്കും അപകടമുണ്ടായില്ല. വീടിന്റെ അടുക്കള ഭാഗം മേല്‍ക്കൂരയും ചുമരും പൂര്‍ണമായും തകര്‍ന്നു. വീടിനു സമീപം ഉയര്‍ന്ന സ്ഥലത്തുള്ള മരത്തോടൊപ്പം വന്‍തോതില്‍ മണ്ണിടിച്ചിലും ഉണ്ടായി. തളിപ്പറമ്പ് ഉദയഗിരിയില്‍ രമണന്‍ കല്ലുകുന്നേലിന്റെ വീട് കനത്ത കാറ്റിലും മഴയിലും പൂര്‍ണമായി തകര്‍ന്നു. 80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ദേശീയപാതയില്‍ വളപട്ടണം പാലത്തിനു സമീപം മരം കടപുഴകിയുണ്ടായ ഗതാഗത തടസ്സം മണിക്കൂറുകള്‍ക്കു ശേഷമാണ് നീക്കിയത്. ഇതേത്തുടര്‍ന്ന് രാത്രി 9 വരെ ദേശീയപാതയില്‍ വന്‍ ഗതാഗതസ്തംഭനമുണ്ടായി. പറശ്ശിനിക്കടവ് റോഡ് വഴിയാണ് വാഹനങ്ങള്‍ തിരിച്ചുവിട്ടത്. വടക്കുമ്പാട് ഇരുനില കെട്ടിടം തകര്‍ന്നുതലശ്ശേരി: വടക്കുമ്പാട് പോസ്‌റ്റോഫീസ് ബസ്‌റ്റോപ്പിനടുത്തുള്ള ഇരുനില കെട്ടിടം തകര്‍ന്നു. ഞായറാഴ്ച രാത്രി 12ഓടെയാണ് ശക്തമായ മഴയില്‍ കെട്ടിത്തിന്റെ മേല്‍ക്കൂരയും മധ്യഭാഗത്തുള്ള ഭിത്തിയും പൂര്‍ണമായും തകര്‍ന്നത്. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബേക്കറിയും സുന്നി സെന്ററും തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന കെട്ടിടത്തിനു സമീപം പ്രവര്‍ത്തിക്കുന്ന പോസ്‌റ്റോഫിസ് കെട്ടിടവും അപകട ഭീഷണിയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss