|    Sep 19 Wed, 2018 7:03 am
FLASH NEWS

മഴക്കെടുതി: ശ്രദ്ധേയമായി ഇരിട്ടി താലൂക്ക് ഓഫിസ് പ്രവര്‍ത്തനം

Published : 28th August 2018 | Posted By: kasim kzm

ഇരിട്ടി: മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരാതിക്കിട നല്‍കാത്ത വിധം കൈകാര്യ ചെയ്ത ഇരിട്ടി താലൂക്ക് ഓഫിസ് ജീവനക്കാര്‍ നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി. മൂന്നുമാസത്തിനിടെ പല തവണയാണ് താലൂക്ക് പരിധിയില്‍ ഉരുള്‍പൊട്ടിയത്. ജൂണ്‍ 12ന് ബ്രഹ്മഗിരി വനത്തിലും മുടിക്കയത്തും ഉരുള്‍പൊട്ടി. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക പുനരധിവാസ ക്യാംപുകളൊരുക്കി. ഇതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അവസാനഘട്ടത്തില്‍ എത്തിയപ്പോഴാണ് വീണ്ടും ആഗസ്ത് എട്ടിന് വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടിയത്. ഇതോടെ പുഴകളും തോടുകളും നിറഞ്ഞ് നിരവധി വീടുകള്‍ നിലംപൊത്തി.
യാതൊരു പരാതികള്‍ക്കും ഇടനല്‍കാതെ വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ച് റവന്യൂ വകുപ്പ് പ്രവര്‍ത്തിച്ചു. കാലവര്‍ഷം ആരംഭിച്ചതു മുത ല്‍ ഇരിട്ടി താലൂക്ക് ഓഫിസിന് താഴിടേണ്ടി വന്നിട്ടില്ല. അവധിയെടുക്കാതെ തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ നിരവധി ക്യാംപുകളില്‍ നേരിട്ടെത്തി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ കൃത്യവും കരണിശവുമായ നിലപാടും എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് നിര്‍വഹിച്ച പ്രവര്‍ത്തനവുമാണ് പരാതികളില്ലാതെ ക്യാംപുകള്‍ നടത്താന്‍ സഹായകമായത്.
മഴക്കെടുതിയില്‍ ഇരിട്ടി താലൂക്ക് പരിധിയില്‍ അഞ്ചു ജീവനാണ് നഷ്ടമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്ന തിരക്കും കൂടിയായപ്പോള്‍ അക്ഷരാര്‍ഥത്തില്‍ എല്ലാവര്‍ക്കും തിരക്കോടു തിരക്ക്. നിരവധി സാധനങ്ങളാണ് താലൂക്ക് ഓഫിസിലേക്ക് സഹായമായി ഒഴുകിയെത്തിയത്. മലയോരത്തെ കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് ഉള്‍പ്പെടെ സാധനസാമഗ്രികള്‍ എത്തിച്ചു. ശേഷിച്ചവ വിവിധ ജില്ലകളിലേക്ക് കയറ്റി അയച്ചു. താലൂക്ക്-വില്ലേജ് ഓഫിസ് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പിന്തുണയില്‍ വന്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി തഹസില്‍ദാര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss