|    Sep 20 Thu, 2018 10:08 pm
FLASH NEWS

മഴക്കെടുതി: ശുചീകരണപ്രവര്‍ത്തനത്തില്‍ മുഴുകി എസ്ഡിപിഐ റെസ്‌ക്യൂ ടീം

Published : 25th August 2018 | Posted By: kasim kzm

തൃശൂര്‍: മഴക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയ ആളുകള്‍ക്ക് വീട്ടിലേക്ക് മടങ്ങാനാവാത്ത വിതം ചളിയും മാലിന്യങ്ങളും അടിഞ്ഞ് കുടിയ പാര്‍പ്പിടങ്ങളില്‍ എസ് സി പി ഐ ജില്ല റെസ്‌ക്യൂ ടീം ആശ്വാസമായി. ചാലക്കുടി, കൊടുങ്ങല്ലൂര്‍, മണലൂര്‍, ഗുരുവായൂര്‍,കൈപ്പമംഗലം, നാട്ടിക,മണ്ഡലങ്ങളില്‍ സേവന സന്നദ്ധരായി ദിവസങ്ങളോളം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ച ചാലക്കുടി,കൊടകര, മാള, കൊച്ചുകടവ് ഭാഗങ്ങളിലാണ് ഇന്നലെ കൂടുതലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജനറേറ്റര്‍, വാട്ടര്‍ പമ്പ്, ഗ്ലൗസ്, പെനോയില്‍, ബ്ലീച്ചിംങ് പൗഡര്‍, എന്നിവ ടീമിന്റെ കൈവശമുള്ളത് കൊണ്ട് തന്നെ മെറ്റീരിയലിന് താമസമില്ലാതെ സുഗമമായി ക്ലീനിംങ് നടത്താന്‍ കഴിയുന്നുണ്ടെന്നും റെസ്‌ക്യൂ ടീമിന് നേതൃത്വം കൊടുക്കുന്ന ജില്ല സെക്രട്ടറി അഷ്‌റഫ് വടക്കൂട്ട് സാക്ഷ്യപ്പെടുത്തി.
വരും ദിവസങ്ങളിലും പ്രവര്‍ത്തനം തുടരുമെന്നും, പ്രവര്‍ത്തകര്‍ പൂര്‍ണ്ണ സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ്, മജീദ് പുത്തന്‍ ചിറ, സലീം പുതിയകാവ്, ജലീല്‍ മാള, റിയാസ് മാള, അര്‍ഷദ് കൈപ്പമംഗലം, സംസ്ഥാന സെക്രട്ടറി പി.ആര്‍ സിയാദ് നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss