|    Aug 20 Mon, 2018 5:16 am
FLASH NEWS

മഴക്കെടുതി വിലയിരുത്താന്‍ ദുരിത നിവാരണ യോഗം ചേര്‍ന്നു

Published : 12th August 2018 | Posted By: kasim kzm

ചിറ്റൂര്‍: ചിറ്റൂരില്‍ കനത്ത മഴ മൂലമുള്ള നാശനഷ്ടം വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്നു. മഴക്കെടുതി വിലയിരുത്താന്‍ ശനിയാഴ്ച്ച മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ പാലക്കാട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരം എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും യോഗം ചേരാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്.
കൃഷിയുടെ നാശനഷ്ടത്തിന്റെ കണക്കെടുക്കാനും ഫംഗസ് വന്ന കൃഷിയിടം സന്ദര്‍ശിച്ച് റിപോര്‍ട്ട് നല്‍കാനും യോഗത്തില്‍ ആവശ്യപ്പെട്ടു. ഫാം റോഡുകള്‍ തകര്‍ന്നതു സംബന്ധിച്ചു റിപോര്‍ട്ട് നല്‍കാനും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ തകര്‍ന്ന റോഡുകളുടെയും, കുളങ്ങളുടെയും, ബണ്ടുകളുടെയും റിപോര്‍ട്ട് അടിയന്തരമായി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇറിഗേഷന്‍ പൈപ്പ് കോടുപട് സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് നല്‍കണം. മഴക്കെടുതിയില്‍ തകര്‍ന്ന വീടുകളെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. കുളത്തിന്റെ ബണ്ട് തകര്‍ന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നന്നാക്കാനും ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. മഴ മൂലമുണ്ടായ നാശനഷ്ടം സംബന്ധിച്ച വിശദമായ റിപോര്‍ട്ട് തയ്യാറാക്കി നല്‍കാനും ബന്ധപ്പെട്ട വകുപ്പ് ഉേദ്യാഗസ്ഥരോട് ആവശ്യപ്പെട്ട് അടുത്ത യോഗം 17ന് ചേരാനും തീരുമാനിച്ചു.
ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ വി കെ രമ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജയശ്രീ, എ കെ ബബിത, കുളന്തൈ തെരേസ, പെരുവെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു, വിവിധ വകുപ്പുകളുടെ ഉേദ്യാഗസ്ഥ ര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss