|    Oct 22 Sun, 2017 11:04 pm
FLASH NEWS
Home   >  National   >  

മഴക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി ചെന്നൈയില്‍

Published : 3rd December 2015 | Posted By: G.A.G

modi-in-chennai

ചെന്നൈ: കനത്തമഴയില്‍ മുങ്ങിയ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍  വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ചെന്നൈയിലെത്തി.

ഇന്ന് ഉച്ചയോടെ ആരക്കോണം നേവല്‍ എയര്‍സ്‌റ്റേഷനിലെത്തിയ മോഡി അല്‍പസമയത്തിനകം പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തും. അതിനിടെ, മഴയ്ക്ക്് അല്‍പം ശമനം ലഭിക്കുകയും വെയില്‍ ഉറച്ചു തുടങ്ങുകയും ചെയ്തതോടെ ചില പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ വലിഞ്ഞതായാണ് റിപോര്‍ടുകള്‍. എന്നാല്‍ ചെമ്പരമ്പാക്കം അണക്കെട്ട്് വീണ്ടും മുന്നറിയിപ്പില്ലാതെ തുറന്നുവിടുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. മഴക്കെടുതിയില്‍ താറുമാറായ റെയില്‍, റോഡ് ഗതാഗത സംവിധാനങ്ങള്‍ പൂര്‍വസ്ഥിതിയിലാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക