|    Mar 29 Wed, 2017 3:00 pm
FLASH NEWS

മഴക്കെടുതി: മധ്യപ്രദേശില്‍ 11 മരണം

Published : 10th July 2016 | Posted By: SMR

ഭോപാല്‍: മധ്യപ്രദേശില്‍ കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കനത്തമഴയിയില്‍ 11 പേര്‍ മരിച്ചു. പ്രളയക്കെടുതി രൂക്ഷമായ സത്‌ന ജില്ലയില്‍ നിന്ന് 400ലേറെ പേരെ സൈന്യം സുരക്ഷിതമേഖലയിലേക്കു മാറ്റി. സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇതേവരെ 11 പേര്‍ മരിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.
ഹോഷംഗബാദ് മേഖലയില്‍ നര്‍മദാ നദി അപകടരേഖ കവിഞ്ഞ നിലയിലാണ്. വെള്ളപ്പൊക്കംമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായത്തിനായ് 1079 എന്ന ഹെല്‍പ്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാര്‍ക്ക് തങ്ങളുടെ ജില്ലകളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല നല്‍കിയിരിക്കുന്നതിനാല്‍ ഇന്നു നടക്കേണ്ട മന്ത്രിസഭായോഗം മാറ്റിവച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷണപ്പൊതികള്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്. അടിയന്തരഘട്ടങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day