|    Dec 16 Sun, 2018 8:04 am
FLASH NEWS
Home   >  Todays Paper  >  page 10  >  

മഴക്കെടുതി: പൊതുമരാമത്ത് സുരക്ഷ വര്‍ധിപ്പിച്ചു

Published : 11th August 2018 | Posted By: kasim kzm

തിരുവനന്തപുരം: റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി 14 ജില്ലകളിലേയും പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാരുമായി മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി.
ഇടുക്കി ജില്ലയില്‍ മാത്രം 263 കി.മീ റോഡ് തകര്‍ന്നതായി റിപോര്‍ട്ട് ലഭിച്ചതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്ന് ആവശ്യമായ സഹായങ്ങള്‍ ദുരിതബാധിത പ്രദേശത്തെ സുരക്ഷാ സേനകള്‍ക്ക് ചെയ്തു നല്‍കണമെന്നു മന്ത്രി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
15 പാലങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്ത് അപകടാവസ്ഥ നേരിടുന്നുണ്ട്. സംസ്ഥാനത്ത് ദേശീയപാതയും പൊതുമരാമത്ത് റോഡുകളും ഉള്‍പ്പെടെ ഏകദേശം 500 കിലോമീറ്ററോളം റോഡുകളാണ് ഈ മഴയില്‍ തകര്‍ന്നിട്ടള്ളതായി റിപോര്‍ട്ട് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ മഴയിലും 3000 കോടിയുടെ നഷ്ടം വിലയിരുത്തിയെങ്കിലും ഇപ്പോഴത്തെ മഴയിലും ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതിക്ഷോഭം മൂലം ആയിരം കോടിയുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്. ആകെ 4000 കോടി രൂപയാണ് ഇപ്പോഴത്തെ നഷ്ടപരിഹാരം വിലയിരുത്തിയിട്ടുള്ളത്. ഇത് മഴക്കാലത്തിനു ശേഷം എല്ലാ റോഡുകളും പൂര്‍ണമായും ഗതാഗത യോഗ്യമാക്കുന്ന തരത്തിലാക്കി മാറ്റാന്‍ മന്ത്രി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss