|    Jul 19 Thu, 2018 3:26 pm
FLASH NEWS

മഴക്കെടുതി : നഷ്ടപരിഹാരം നല്‍കുന്നതിന് നടപടികള്‍ വേഗത്തിലാക്കണമെന്ന് നിര്‍ദേശം

Published : 25th September 2017 | Posted By: fsq

 

പാലക്കാട്: അട്ടപ്പാടിയിലും പരിസരങ്ങളിലും കഴിഞ്ഞയാഴ്ചയുണ്ടായ കനത്തമഴയില്‍ കൃഷിയും മറ്റും നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടികള്‍ വേഗത്തിലാക്കണമെന്ന് വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ 17, 18തിയ്യതികളില്‍ മാത്രം പെയ്ത കനത്തമഴയിലും കാറ്റിലും 2.81 കോടിയുടെ കൃഷി നാശമാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കണക്കാക്കിയിട്ടുള്ളത്. കൂടുതലും നശിച്ചത് നെല്‍കൃഷിയാണ്. 623.20 ഹെക്ടര്‍. 61.73 ഹെക്ടര്‍ വാഴ, നാല് ഹെക്ടര്‍ തെങ്ങ്,  രണ്ട് ഹെക്ടര്‍ അടക്ക, ഒരു ഹെക്ടര്‍ പച്ചക്കറി, മൂന്ന് ഹെക്ടര്‍ റബ്ബര്‍, ഉള്‍പ്പെടെ 694.93 ഹെക്ടര്‍ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. ജില്ലയിലെ 1737 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്. ഇവര്‍ക്കു ലഭിക്കേണ്ട നഷ്ടപരിഹാരം വേഗത്തില്‍ നല്‍കുന്നതിന് വില്ലേജ് ഓഫിസര്‍മാരും തഹസില്‍ദാര്‍മാരും നടപടികള്‍ സ്വീകരിക്കണമെന്നാണ് ജില്ലാ വികസന സമിതിയില്‍ കലക്ടര്‍ ഡോ. പി സുരേഷ്ബാബു നിര്‍ദ്ദേശം നല്‍കിയത്. കര്‍ഷകരില്‍ നിന്നും നെല്ല് സപ്ലൈകോ നേരിട്ട് സംഭരിച്ച് മില്ലുകളില്‍ സൂക്ഷിക്കാനും തീരുമാനമായി. സപ്ലൈകോ എംഡിയുടെ നിര്‍ദേശം ലഭിച്ചയുടനെ നടപടികള്‍ ആരംഭിക്കും. എംഎല്‍എ ആസ്തി വികസന ഫണ്ടുപയോഗിച്ചുള്ള പദ്ധതികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കിയാല്‍ ബന്ധപ്പെട്ട എംഎല്‍എയുമായി പദ്ധതി അവലോകനം നടത്തും. ജില്ലയിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. പിഡബ്ല്യുഡി ടെന്‍ഡര്‍ നടപടി 90 ശതമാനവും പൂര്‍ത്തിയാക്കി. ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തിയാക്കും.കണ്ണാടി കുടിവെള്ള പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാക്കും. നബാര്‍ഡ് അനുവദിച്ച 4.93 കോടി ഉപയോഗിച്ച് മണ്ണാര്‍ക്കാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസ് പരിധിയില്‍ അഞ്ച് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ തുടങ്ങും. വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി യഥാസമയം ജില്ലാ പ്ലാനിങ് ഓഫിസില്‍ അറിയിക്കണം. മലമ്പുഴ ബസ് സ്റ്റാന്റ് ഉദ്ഘാടനത്തിന് മുമ്പ് സ്—നേക്ക് പാര്‍ക്കിന് മുന്നിലെ തകര്‍ന്ന റോഡ് മലമ്പുഴ ജലസേചന വകുപ്പ് നവീകരിക്കും.മണ്ണാര്‍ക്കാട് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് അട്ടപ്പാടി ഗവ.കേളെജില്‍ വൈദ്യുതി എത്തിക്കാനും വികസന സമിതിയില്‍ തീരുമാനമായി. തൃത്താല ജിഎംഎല്‍പി സ്—കൂളില്‍ കെട്ടിടം നിര്‍മിക്കുന്നതിലുള്ള നിയമ തടസങ്ങള്‍ സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്റ്റര്‍ ജില്ലാ കലകടര്‍ക്ക് റിപോര്‍ട്ട് നല്‍കും. ജലത്തിലെ ഫഌറൈഡ് അളവ് പരിശോധിക്കുന്നതിന് ഭൂഗര്‍ഭജല വകുപ്പ് സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജില്ലയില്‍ തോക്ക് ലൈസന്‍സ് നടപടികള്‍ വേഗത്തിലാക്കാനും തീരുമാനമായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss