|    Sep 26 Wed, 2018 2:18 am
FLASH NEWS

മഴക്കെടുതി: ദുരിതബാധിതര്‍ക്ക് എസ്ഡിപിഐ വസ്ത്രങ്ങള്‍ ശേഖരിച്ചു

Published : 13th August 2018 | Posted By: kasim kzm

കാസര്‍കോട്: പ്രളയബാധിതരായ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്നതിന് വേണ്ടി കാസര്‍കോട് ടൗണിലെ വസ്ത്രവ്യാപാരികളില്‍ നിന്നും എസ്ഡിപിഐ വസ്ത്രങ്ങള്‍ ശേഖരിച്ചു. കഷ്ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങായി നില്‍ക്കാന്‍ നിങ്ങളോടപ്പം ഞങ്ങളുണ്ട് എന്ന് തോന്നിക്കുമാറ് നല്ല പ്രതികരണങ്ങളാണ് വ്യാപാരികളില്‍ നിന്നുമുണ്ടായതെന്ന് മണ്ഡലം പ്രസിഡന്റ് സകരിയ്യ ഉളിയത്തടുക്ക പറഞ്ഞു.
ജോയിന്റ് സെക്രട്ടറി അബുബക്കര്‍ എരുതുംകടവ്, മുനിസിപ്പല്‍ പ്രസിഡന്റ് ബഷീര്‍, ജനറല്‍ സെക്രട്ടറി ഹാഷിം അണങ്കൂര്‍, സകരിയ്യ മുട്ടത്തോടി, ബിലാല്‍ ചൂരി, സലാം അണങ്കൂര്‍, അഷ്‌റഫ് ടിപ്പു നഗര്‍, നൗഫല്‍ നെല്ലിക്കുന്ന്, ശഫീഖ്ചൂരി, ശുഹൈബ് കരിപൊടി, സൈനുല്‍ മാലിക്, അഷ്‌റഫ് അണങ്കൂര്‍, മുഹമ്മദ് അണങ്കൂര്‍, ഹാരിസ് അണങ്കൂര്‍, ബഷീര്‍ മുട്ടത്തൊടി തുടങ്ങിയവര്‍ വസ്ത്ര ശേഖരണത്തിന് നേതൃത്വം നല്‍കി. വസ്ത്രങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരുമായി ബന്ധപെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss