|    Nov 14 Wed, 2018 5:19 am
FLASH NEWS

മഴക്കെടുതി: ജില്ലയില്‍ 26,01,79,975 രൂപയുടെ കൃഷിനാശം

Published : 12th August 2018 | Posted By: kasim kzm

കട്ടപ്പന: ജില്ലയില്‍ മഴക്കെടുതിയും ഉരുള്‍പൊട്ടലും മൂലമുണ്ടായ നാശനഷ്ടങ്ങളെകുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെകുറിച്ചും ഇടുക്കി ഡാം തുറന്നതിനുശേഷമുളള സ്ഥിതിയെ കുറിച്ചും വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി, വനം വകുപ്പ് മന്ത്രി കെ. രാജു എന്നിവരുടെ നേതൃത്വത്തില്‍ കട്ടപ്പന ഗവ.കോളേജില്‍ അവലോകന യോഗം ചേര്‍ന്നു.
ഈ മഴക്കെടുതിയില്‍ ജില്ലയിലാകെ 13 പേര്‍ മരണപ്പെട്ടതായും 5 പേരെ കാണാതായതായും യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി എം എം മണി പറഞ്ഞു. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 3890.61 ഹെക്ടറിലായി 26,01,79,975 രൂപയുടെ കൃഷി നാശം ഉണ്ടായിട്ടുണ്ട്. 56 വീടുകള്‍ പൂര്‍ണ്ണമായും 929 വീടുകള്‍ ഭാഗികമായും തകര്‍ന്നു.13 കന്നുകാലികള്‍ ചത്തുപോയിട്ടുണ്ട്. 35.012 കി.മി. ദേശീയപാതയും 293.776 കി.മി പൊതുമരാമത്ത് വകുപ്പിന്റെ റോഡും 798.225 കി.മി. പഞ്ചായത്ത് റോഡും മഴക്കെടുതിയില്‍ തകര്‍ന്നു. ജില്ലയിലാകെ 17 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു.
ഇടുക്കി താലൂക്കില്‍ 11 ക്യാമ്പും ദേവികുളം താലൂക്കില്‍ ആറ് ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത.് 1058 പേര്‍ ക്യാമ്പില്‍ കഴിയുന്നുണ്ട്. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും ചികിത്സയും സമയത്ത് എത്തിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണസേനയുടെ 37 പേരടങ്ങുന്ന സംഘം മൂന്നാറിലും ഇന്ത്യന്‍ കരസേനയുടെ 76 പേരങ്ങിയ സംഘം അടിമാലിയിലും ക്യാമ്പ് ചെയ്യുന്നുന്നതായി ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു യോഗത്തില്‍ അറിയിച്ചു.
തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥനത്തില്‍ ഗതാഗതയോഗ്യമാക്കണമെന്ന്്് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ആവശ്യപ്പെട്ടു. റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 250 കോടിയോളം രൂപ ആവശ്യമാണെന്നും ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയതായും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാര്‍ തങ്ങളുടെ പരിധിയിലെ നാശനഷ്ടങ്ങളും അടിയന്തര ആവശ്യങ്ങളും ബോധ്യപ്പെടുത്തി.
മഴക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിനു വേണ്ടിവരുന്ന എസ്റ്റിമേറ്റ് പൊതുമരാമത്ത്് നിരത്ത്, ദേശീയപാതാ വിഭാഗം, എല്‍എസ്ജിഡി വിഭാഗം എന്നിവ ഈ മാസം 20നകം റിപ്പോര്‍ട്ട് നല്കണമെന്ന്്് കലക്ടര്‍ നിര്‍ദ്ദേശിച്ചു. അപകടാവസ്ഥയിലുളള സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട്്് 25നകം നല്കണമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു.പഞ്ചായത്തുപരിധിയില്‍ അടച്ചുകെട്ടിയ കലുങ്കുകള്‍ രണ്ട് ദിവസത്തിനകം തുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്കി. അവലോകനയോഗത്തില്‍ ഇടുക്കി എംപി ജോയിസ് ജോര്‍ജ്്്, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, ഇഎസ് ബിജിമോള്‍, ജില്ലാപോലീസ് മേധാവി കെ ബി വേണുഗോപാല്‍, കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിളള,
കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ മനോജ്.എം.തോമസ്്, ബ്ലോക്ക്്് പഞ്ചായത്ത് പ്രസിഡന്റുമാരായ സാലി ജോളി, അഗസ്തി അഴകത്ത്്, ആര്‍.മുരുകേശന്‍, ഗ്രാമപഞ്ചായത്ത്് പ്രസിഡന്റുമാര്‍, കെ. കെ. ജയചന്ദ്രന്‍, ഇ. എം. അഗസ്തി, കെ. കെ. ശിവരാമന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, അനില്‍ കൂവപ്ലാക്കല്‍, ഷാജി നെല്ലിപ്പറമ്പില്‍, സി. വി. വര്‍ഗീസ്, എഡിഎം പി. ജി. രാധാകൃഷ്ണന്‍, സബ് കലക്ടര്‍ വി. ആര്‍. പ്രംകുമാര്‍, ആര്‍ഡിഒ എം. പി വിനോദ് , വിവിധ വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss