|    Aug 15 Wed, 2018 6:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മഴക്കെടുതി: കേന്ദ്രസംഘം 7 മുതല്‍ 11 വരെ സന്ദര്‍ശനം നടത്തും

Published : 4th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കെടുതി വിലയിരുത്താന്‍ 7ന് കേന്ദ്രസംഘമെത്തും. വൈകീട്ട് 7ന് സംസ്ഥാന റിലീഫ് കമ്മീഷണറുമായി സംഘം കൂടിക്കാഴ്ച നടത്തും. അടുത്ത ദിവസം മുതല്‍ വിവിധ ജില്ലകളിലെ ദുരിതബാധിത മേഖലകളില്‍ പര്യടനം നടത്തും. ആഭ്യന്തര മന്ത്രാലയം ജോ. സെക്രട്ടറി എ വി ധര്‍മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം 11ാം തിയ്യതി വരെ കേരളത്തിലുണ്ടാവും. രണ്ടു ടീമുകളായാണ് കേന്ദ്രസംഘം ദുരിതമേഖലകളില്‍ സന്ദര്‍ശനം നടത്തുക. ആദ്യ സംഘം ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും രണ്ടാം സംഘം എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലും സന്ദര്‍ശിക്കും. 9ന് രാവിലെ 11.30 കേന്ദ്രസംഘം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss