|    Aug 15 Wed, 2018 2:52 am
FLASH NEWS

മഴക്കെടുതി കണക്കെടുപ്പ് രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

Published : 11th August 2018 | Posted By: kasim kzm

കണ്ണൂര്‍: മഴക്കെടുതിയുണ്ടായ പ്രദേശങ്ങളിലെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് രണ്ടുദിവസത്തിനകം പൂര്‍ത്തിയാക്കി ധനസഹായം ഉടന്‍ വിതരണം ചെയ്യാന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പഞ്ചായത്ത് വില്ലേജ് ഓവര്‍സിയര്‍മാര്‍, കൃഷി ഓഫിസര്‍മാര്‍ എന്നിവര്‍ ശനി, ഞായര്‍ ദിവസങ്ങളിലെ അവധി മാറ്റിവച്ച് പ്രദേശത്തെ തദ്ദേശസ്ഥാപന പ്രതിനിധികള്‍ക്കൊപ്പം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണം.
നാശനഷ്ടങ്ങള്‍ക്കിരയായ വീടുകളുടെയും കെട്ടിടങ്ങളുടെയും കാര്‍ഷിക വിളകളുടെയും കണക്കെടുത്ത് നല്‍കണം. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി പുതിയ വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ് തുടങ്ങിയവ താല്‍പര്യമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സംഭാവന നല്‍കാം. കലക്ടറേറ്റിലെ ദുരിതാശ്വാസ കൗണ്ടറിലും ഇരിട്ടി താലൂക്ക് ഓഫിസിലും ഇവ സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss