|    Sep 26 Wed, 2018 3:16 am
FLASH NEWS

മഴക്കെടുതി: അദാലത്തില്‍ 11 അപേക്ഷകള്‍ പരിഗണിച്ചു

Published : 30th August 2018 | Posted By: kasim kzm

വടകര: പ്രകൃതി ദുരന്തത്തില്‍ വെള്ളം കയറി രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് രേഖകളുടെ പകര്‍പ്പ് നല്‍കാനായിഅദാലത്ത് സംഘടിപ്പിച്ചു. നാദാപുരം, വിലങ്ങാട്, കുറ്റിയാടി, തിരുവള്ളൂര്‍ പ്രദേശങ്ങളില്‍ വെള്ളം കയറി രേഖകള്‍ നഷ്ടപ്പെട്ട പതിനൊന്ന് പരാതികളാണ് അദാലത്തില്‍ ലഭിച്ചത്.
ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ടി.സി, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, െ്രെഡവിങ്ങ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐ.ഡി, എ.ടി.എം, വിമുക്ത ഭട തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ നഷ്ടപ്പെട്ട പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. ആധാര്‍, ടി.സി, വോട്ടേഴ്‌സ് ഐഡി എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് അദാലത്തില്‍ തന്നെ പകര്‍പ്പുകള്‍ നല്‍കി.
മറ്റു രേഖകളുടെ പകര്‍പ്പുകള്‍ വെരിഫിക്കേഷന് ശേഷം സെപ്തംബര്‍ 15 നകം നല്‍കും.സബ്ബ് ജഡ്ജ് എന്‍.പി.ജയരാജ്, നിയമ ഓഫിസര്‍ എന്‍.സി.സന്തോഷ്, ആര്‍.ഡി.ഒ വി.പി.അബ്ദുറഹിമാന്‍, തഹസില്‍ദാര്‍ ടി.കെ.സതീഷ്‌കുമാര്‍, ആര്‍.ടി.ഒ. വി.വി.മധുസൂദനന്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss