|    Jul 23 Mon, 2018 11:19 pm
FLASH NEWS

മഴക്കെടുതി : അഞ്ചേക്കര്‍ കൃഷി വെള്ളത്തിലായി

Published : 18th September 2017 | Posted By: fsq

 

വളാഞ്ചേരി: കാവുമ്പുറം പാറക്കല്‍ തോടിനു സമീപം അഞ്ചേക്കറോളം നെല്‍ക്കൃഷി വെള്ളത്തിനടിയിലായി. രണ്ടേക്കറോളം നവര നെല്‍ക്കൃഷിയും വെള്ളത്തിനടിയിലായിട്ടുണ്ട്. പലയിടത്തും വെള്ളം മൂടിയതിനാല്‍ മോട്ടോറുകളും നാശമായിട്ടുണ്ട്. പൂക്കാട്ടിരി പാടശേഖരത്തിനു സമീപമുള്ള സ്രാമ്പിയിലേയ്ക്ക്്് പള്ളിയിലേയ്ക്കു കടക്കാന്‍ കഴിയാത്ത വിധം വെള്ളം കയറിയിട്ടുണ്ട്. വളാഞ്ചേരി കൊട്ടാരം, പെരിന്തല്‍മണ്ണ റോഡിലെ കൃഷി ഭവന്‍ പരിസരം, ഗോവിന്ദന്‍പടി റോഡിലും നിരവധി വീടുകൡലും വെള്ളം കയറി. കാട്ടിപ്പരുത്തി പാടശേഖരത്തില്‍ നടാന്‍ പറിച്ചുവച്ച ഞാറ് ഒലിച്ചുപോയി.കാര്‍ത്തല വടക്കുമുറി മതിലുകള്‍ ഇടിഞ്ഞുവീണു. ഇരിമ്പിളിയം തൂതപ്പുഴ കരകവിഞ്ഞൊഴുകി. ദേശീയ പാത വട്ടപ്പാറയില്‍ റോഡരികിലെ അക്വേഷ്യമരങ്ങള്‍ കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കാളികാവ്: പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വെന്തോടന്‍പടി മുത്തന്‍തണ്ട് റോഡ് മഴയില്‍ തോടായി മാറി.  വെന്തോടന്‍പടി അങ്ങാടി മുതല്‍ മുത്തന്‍തണ്ട പാലം വരെയുള്ള ഭാഗമാണ് റോഡ് വെള്ളം മൂടി തോടായി മാറിയത്.വെള്ളക്കെട്ടില്‍ റോഡ് മുങ്ങിയതോടെ മലയാളം തമ്പുരാന്‍  ക്ഷേത്രത്തിലേക്കും പുഴയിലേക്കുമുള്ള ഗതാഗതം മുടങ്ങി.  എടക്കര: എടക്കര മേഖലയില്‍ കനത്ത മഴ തുടരുന്നു, പുഴകളും തോടുകളും നിറൊഞ്ഞൊഴുകാന്‍ തുടങ്ങി ജനങ്ങള്‍ ഭീതിയില്‍. അന്തര്‍ സംസ്ഥനാപാതയായ നാടുകാണിച്ചുരത്തില്‍ മരങ്ങള്‍ വീണും, മണ്ണിടിഞ്ഞും പലയിടത്തും ഗതാഗത തടസ്സങ്ങളുണ്ടായി. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ ആനമറി എക്‌സൈസ് ചെക്കുപോസ്റ്റിന് സമീപം മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. നിലമ്പൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും വഴിക്കടവ് പോലീസും, ട്രോമ കെയര്‍ വളണ്ടിയര്‍മാരും, നാട്ടുകാരും ചേര്‍ന്നാണ് തടസ്സം നീക്കിയത്. ഞായറാഴ്ച നാടുകാണിച്ചുരത്തിലെ വ്യൂ പോയന്റ്, അമ്പലമുക്ക്, ജാറം, സംസ്ഥാന അതിര്‍ത്തി എന്നിവിടങ്ങളില്‍ നേരിയ മണ്ണിടിച്ചിലുണ്ടായി. വിവരമറിഞ്ഞിട്ടും ചുരം പാതയിലെ തടസങ്ങള്‍ നീക്കാന്‍ പൊതുമരാമത്ത് വകുപ്പും, വനം വകുപ്പും തയ്യാറായില്ല. മണിക്കൂറുകള്‍ കഴിഞ്ഞാണ് ഉദേ്യാഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയത്. വഴിക്കടവ് എസ്.ഐ എം അഭിലാഷിന്റെ നേതൃത്വത്തില്‍ പോലിസും, പഞ്ചായത്തംഗം ഹക്കീം, ഇന്തന്‍കുഴിയന്‍ മുഹമ്മദാലി എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരും ട്രോമാ കെയര്‍ വളണ്ടിയര്‍മാരായ അജേഷ്, സിദ്ദീഖ്, റഷീദ്, ഹംസ എന്നിവരങ്ങിയ സംഘമാണ് തടസ്സങ്ങള്‍ നീക്കിയത്. ഞായറാഴ്ച കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് ആനമറിയിലെ പുഴച്ചിനിപ്പാറ സീനത്തിന്റെ വീടിന്റെ അടുക്കള ഭാഗം തകര്‍ന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss