|    Nov 19 Mon, 2018 2:11 am
FLASH NEWS

മഴക്കെടുതിയില്‍ സ്തംഭിച്ച് ജില്ലയിലെ വ്യാപാരമേഖല;ജീവനക്കാര്‍ക്ക് ഉല്‍സവബത്തയും ഇല്ല

Published : 22nd August 2018 | Posted By: kasim kzm

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: ഓണം- പെരുന്നാള്‍ ആഘോഷങ്ങള്‍ മുന്നി ല്‍ കണ്ട് ഒരുക്കങ്ങള്‍ നടത്തിയ വ്യാപാരികള്‍ക്ക് മഴക്കെടുതിയെ തുടര്‍ന്ന് വ്യാപാര മേഖല സ്തംഭിച്ച അവസ്ഥയായി. സീസണ്‍ കച്ചവടം പല കടകളിലും നടന്നില്ല. കച്ചവടത്തിന്റെ 30 ശതമാനത്തിലേറെയും നടക്കുന്നത് ഉല്‍സവ സീസണുകളിലാണ്. കൂടുതല്‍ സ്റ്റോക്ക് എത്തിക്കുകയും പരസ്യങ്ങള്‍ നല്‍കുകയും ചെയ്ത് കച്ചവടം പൊടിപൊടിക്കാനൊരുങ്ങുമ്പോഴാണ് മഴ വില്ലനായത്. പല വ്യാപാരികളും വാടക പോലും കൊടുക്കാനാവാതെ നട്ടം തിരിയുകയാണ്. കച്ചവടം കുറഞ്ഞതോടെ ജീവനക്കാര്‍ക്കുള്ള ഉല്‍സവ ബത്ത ഉണ്ടാവില്ലെന്ന് ഉടമകള്‍ അറിയിച്ചതായാണു വിവരം. ഓണം പെരുന്നാള്‍ കച്ചവടം മുന്നില്‍ കണ്ട് പല കടകളിലും അധിക ജീവനക്കാരെയും മുമ്പ് പിരിച്ചുവിട്ടവരെയും നിയമിച്ചിരുന്നു. കടകളില്‍ ഉപഭോക്താക്കള്‍ എത്താതെ വന്നതോടെ ഇവരുടെ നിലനില്‍പ്പും ഭീഷണിയിലാണ്. കച്ചവടക്കാരി ല്‍ ഭൂരിഭാഗം പേരും ബാങ്ക് വായ്പയിലാണ് കച്ചവടങ്ങള്‍ മുന്നോട്ട് കൊണ്ടു പോവുന്നത്. സര്‍ക്കാര്‍ ഇടപെട്ട് ആറു മാസത്തേക്കെങ്കിലും പലിശ ഇളവ് നല്‍കണമെന്ന ആവശ്യവും വ്യാപാരികളുടെ ഭാഗത്തുനിന്നുമുണ്ട്. ലക്ഷങ്ങളുടെ ബിസിനസ് നടക്കുന്ന വലിയ ടെക്‌സറ്റയി ല്‍സുകളിലും ജ്വല്ലറികളിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ പോലും കച്ചവടം നടക്കുന്നില്ല. മഴക്കെടുതിയില്‍ സാധനങ്ങള്‍ നശിച്ച വ്യാപാരികളുടെ കണക്കെടുക്കാന്‍ പോലും ഇതുവരെയും അധികൃതര്‍ തയ്യാറായിട്ടില്ല. ഉടനടി നടപടിയുണ്ടായില്ലെങ്കില്‍ ചെറുകിട സ്ഥാപനങ്ങളിലെ ഭൂരിഭാഗത്തിനും പൂട്ട് വീഴുമെന്ന അവസ്ഥയാണ്. ഉല്‍സവകാലത്തെ കച്ചവടം മുന്നില്‍ കണ്ട് പല കടകളിലും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കടകള്‍കു മുന്‍പില്‍ പ്രത്യേകം പന്തല്‍ കെട്ടിയും തോരണം തൂക്കിയും അധിക സ്റ്റോക്ക് എത്തിച്ചുമായിരുന്നു കച്ചവടം. ഇക്കുറി വസ്ത്ര മേഖലയിലേക്ക് കല്‍ക്കത്തയില്‍ നിന്നും സൂറത്തില്‍ നിന്നും മുബൈയില്‍ നിന്നും വസ്തുക്കള്‍ എത്തിയിട്ടില്ല. പച്ചക്കറിയാണെങ്കില്‍ വന്‍ വിലകയറ്റത്തോടെയാണ് വിപണിയിലെത്തിയത്. വരും ദിവസങ്ങളില്‍ കച്ചവട വിപണി ചലിച്ചില്ലെങ്കില്‍ ഇക്കുറി ജില്ലയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ സ്ഥാപനങ്ങളുടെയും അടച്ചു പൂട്ടല്‍ യാഥാര്‍ത്ഥ്യമാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss