|    Sep 19 Wed, 2018 6:08 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മഴക്കെടുതിയില്‍ രാജ്യാന്തരഅന്വേഷണം വേണം: തരൂര്‍

Published : 27th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയദുരന്തത്തെക്കുറിച്ച് രാജ്യാന്തര ഏജന്‍സികളെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണം വേണമെന്ന് മുന്‍ യുഎന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ തരൂര്‍ ആവശ്യപ്പെട്ടു. പ്രളയദുരന്തത്തില്‍ വിദേശസഹായം സ്വീകരിക്കുന്നതു കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്‌നമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് അര്‍ഹമായതു കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നു മുന്‍ അനുഭവങ്ങള്‍ വച്ചു പ്രതീക്ഷയില്ല. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം ലഭ്യമാക്കാന്‍ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയും മറ്റു രാജ്യാന്തര ഏജന്‍സികളും സഹായിക്കാമെന്നു നേരിട്ട് ഉറപ്പുനല്‍കിയിട്ടുണ്ട്. അണക്കെട്ട് തുറന്നിട്ടതടക്കമുള്ള വീഴ്ചകള്‍ പരിശോധിക്കണമെന്നും തരൂര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss