|    Oct 23 Mon, 2017 7:00 pm
FLASH NEWS

മഴക്കാല രോഗങ്ങള്‍ വ്യാപിക്കാന്‍ സാധ്യത ഏറെ; ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍

Published : 12th July 2016 | Posted By: SMR

പാലക്കാട്: പഞ്ചായത്ത് സെക്രട്ടറിമാറും വാര്‍ഡ്തല ശുചിത്വ സമിതികളും മഴക്കാല രോഗ പ്രതിരോധ നടപടികളുടെ പ്രവര്‍ത്തനങ്ങളില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. മഴക്കാല രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി അംഗങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണം. ബന്ധപ്പെട്ട വകുപ്പ് തലവന്മാര്‍ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതോടൊപ്പം അവ നടപ്പിലാക്കുന്നുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കണമെന്നും കലക്ടര്‍ പറഞ്ഞു. രോഗ പ്രതിരോധ നടപടികളുടെ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ജില്ലയില്‍ ഡെങ്കിപ്പനി, വയറളിക്കം, എലപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ഡി എം ഒ ഡോ. കെ പി റീത്ത അറിയിച്ചു.
കൊഴിഞ്ഞാമ്പാറ, ചെര്‍പ്പുളശ്ശേരി, കാരാകുറുശ്ശി, വണ്ണാമട, നെന്മാറ, കോട്ടോപ്പാടം, ചളവറ, മുണ്ടൂര്‍, ഒഴലപ്പതി, പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം നഗരസഭകള്‍ എന്നിവടങ്ങളില്‍ ഡെങ്കിപ്പനിയുടെ സാധ്യത വരും ദിവസങ്ങളില്‍ കൂടുവാന്‍ സാധ്യതയുണ്ട്.കൊപ്പം, തിരുവേഗപ്പുറ, വിളയൂര്‍, കുലക്കല്ലൂര്‍, കോട്ടോപ്പാടം, വല്ലപ്പുഴ, ചിറ്റൂര്‍ നഗരസഭ എന്നിവടങ്ങളില്‍ മഞ്ഞപ്പിത്തത്തിന്റെ തോതും വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ട്. അഗളി, വാണിയം കുളം പ്രദേശത്ത് എലിപനി പടരുന്നതായി റിപ്പോര്‍ട്ട് ഉള്ളതായി ഡി എം ഒ അറിയിച്ചു. ഇത്തരം പ്രദേശങ്ങളിലെല്ലാം ശരിയായ രീതിയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെങ്കില്‍ രോഗം ഇനിയും വ്യാപകമാവുമെന്നും ശരിയായ ചികിത്സ തേടിയില്ലെങ്കില്‍ അപകടം ക്ഷണിച്ച് വരുത്തലാവുമെന്നും ഡി എം ഒ പറഞ്ഞു.
കൊതുകിന്റെ ഉറവിട നശീകരണം നടത്തുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമായത്. വെള്ളം കെട്ടികിടക്കുന്ന ഇടങ്ങളില്‍ കൊതുക് മുട്ടയിട്ട് പെരുകുന്ന സാഹചര്യം ഒഴിവാക്കുകയും വെള്ളം ഒഴിഞ്ഞ് പോവുകാനുള്ള സാഹചര്യം ഉണ്ടാക്കുകയും വേണം.ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡിസ് കൊതുകകളാണ് ഡെങ്കിപനിക്ക് കാരണം. മുന്നോ നാലോ ആഴ്ചകളിലെ തുടര്‍ച്ചയായി കൊതുകിന്റെ ഉറവിട നശീകരണം നടത്തിയിരിക്കണം. ഉപയോഗ്യ ശൂന്യമായ ടയറുകളില്‍ കെട്ടികിടക്കുന്ന വെള്ളം അതീവ അപകടകാരിയാണ്.
ടയറുകളിലെ വെള്ളം ഒഴിഞ്ഞ് പോകുവാന്‍ പ്രയാസമുള്ളതിനാല്‍ ടയറുകള്‍ സൂക്ഷിക്കുമ്പോള്‍ അവ വെള്ളം കിടക്കാത്ത രീതിയില്‍ പൊതിഞ്ഞ് സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജോലി ചെയ്യുന്നവര്‍ കാലിലെ മുറിവുകള്‍ ഉണ്ടെങ്കില്‍ സൂക്ഷിക്കേണ്ടതാണ്. ഇവരില്‍ എലിപ്പനി പടരുവാനുള്ള സാധ്യത ഏറെയാണ്.
മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നവര്‍ കൈയ്യുറകളും കാലുറകളും നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. ശൂചീകരണ തൊഴിലാളികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വിവിധ വകുപ്പ് തലവന്മാര്‍ യോഗത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക