|    Jun 21 Thu, 2018 5:42 pm
FLASH NEWS

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനം

Published : 22nd May 2018 | Posted By: kasim kzm

കാട്ടാക്കട: പിആര്‍ വില്യം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂനിറ്റ്, കാട്ടാക്കട പഞ്ചായത്ത്, ആമച്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ കാട്ടാക്കടയില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനം നടത്തി. പരിപാടിയുടെ ഭാഗമായി നടന്ന ശുചിത്വ നിവാരണ സെമിനാര്‍ പിടിഎ പ്രസിഡന്റ് കാട്ടാക്കട മാഹീന്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപിനാഥന്‍ നായര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
പ്രിന്‍സിപ്പല്‍ സ്റ്റാന്‍ലോ ജോണ്‍, ഡോ. സുനിതാ ജാസ്മിന്‍, ആശാ വര്‍ക്കര്‍മാരായ ശ്രീദേവി, അജിത, രമണി, വോളന്റിയര്‍ കാപ്ടനായ കാര്‍ത്തിക്, ഹിമ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് കുട്ടികള്‍ വീടുകളില്‍ ബോധവല്‍ക്കരണ സന്ദേശം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss