|    Oct 22 Sun, 2017 6:39 am
Home   >  Todays Paper  >  Page 5  >  

മഴക്കാല നിര്‍മാണം: കലക്ടര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം

Published : 7th June 2017 | Posted By: fsq

 

തിരുവനന്തപുരം: മഴക്കാലമായതിനാല്‍ നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ ദുരന്ത പ്രതിരോധത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരം പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.  ദുരന്തപ്രതിരോധത്തിനു നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നതാണെന്നും മന്ത്രി അറിയിച്ചു. പാങ്ങപ്പാറയിലേതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍  നടത്താന്‍ കലക്ടര്‍മാര്‍ക്ക് മന്ത്രി അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.  പാങ്ങപ്പാറയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയി ല്‍ മണ്ണിടിഞ്ഞു വീണ് നാലുപേര്‍ മരിക്കാനിടയായ സ്ഥലം റവന്യൂ മന്ത്രി സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക