|    Dec 14 Thu, 2017 8:38 pm
FLASH NEWS

മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ പേരില്‍ അഴുക്കുചാലുകളിലെ മാലിന്യം റോഡരികില്‍ നിക്ഷേപിക്കുന്നു

Published : 19th August 2016 | Posted By: SMR

ആലത്തൂര്‍: മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായുള്ള അഴുക്കുചാല്‍ വൃത്തിയാക്കലില്‍ നടക്കുന്നത് ഓടയിലെ മാലിന്യം കോരി റോഡരികില്‍ തള്ളല്‍.ചിങ്ങമായിട്ടും ആലത്തൂര്‍ പഞ്ചായത്തിന്റെ മഴക്കാല പൂര്‍വ ശുചീകരണം  കഴിഞ്ഞിട്ടില്ല. അഴുക്കുചാല്‍ വൃത്തിയാക്കല്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ പ്രധാന പ്രവര്‍ത്തനമാണ.
കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവയാണ് ശുചീകരണത്തിന് നേതൃത്വം നല്‍കുന്നത്.   ഇതിന്റെ ഭാഗമായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.    എന്നാല്‍ ഇതിനുള്ള ഫണ്ട് നല്‍കിയിട്ടില്ല. തുക ഗ്രാമ പ്പഞ്ചായത്ത് കണ്ടെത്തണം. മറ്റ് ഫണ്ട് ഇല്ലാത്തതിനാല്‍ അഴക്കുചാല്‍ വൃത്തിയാക്കല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യുകയാണ് ഗ്രാമപ്പഞ്ചായത്തുകള്‍ ഇപ്പോള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഓടയില്‍ നിന്ന് കോരിയ മലിന്യം വാഹനത്തില്‍ കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടുക, മാലിന്യ സംസ്‌കരണ പ്ലാന്റിലെത്തിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യേണ്ടുന്ന തുടര്‍പ്രവര്‍ത്തനം.    ഇതിന് പല പഞ്ചായത്തുകള്‍ക്കും  വഴിയില്ല. ജില്ലയില്‍ പലയിടത്തും അഴുക്കുചാലില്‍ നിന്ന് കോരിയ മാലിന്യം വഴിയോരത്ത് തള്ളലാണ് നടന്നത്.മഴയില്‍ മാലിന്യം ഒഴുകി റോഡില്‍ പരക്കുന്നു. ജലസ്രോതസ്സുകളിലേക്ക് ഒഴുകി കുടിവെള്ളത്തില്‍ വരെ രോഗാണുക്കളെ കലര്‍ത്തുന്നു.   ശേഷിക്കുന്ന മാലിന്യം ഓടയിലേക്കു തന്നെ ഒഴുകിയെത്തും. രോഗ പ്രതിരോധത്തിന് എന്തൊക്കെയാണോ ചെയ്തത് അതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് ഈയവസ്ഥ. രോഗ പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്നവര്‍ തന്നെ നേരിട്ട് ഇടപെട്ട് ചെയ്ത മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ സ്ഥിതിയാണിത്. റാലിയും നോട്ടീസ് വിതരണവും ഹോട്ടല്‍ പരിശോധനയും ക്ലോറിനേഷന്‍ കലാ പരിപാടികളും നടത്തി എല്ലാം പ്രതിരോധത്തിലാക്കി എന്ന പതിവ് പ്രഖ്യാപനങ്ങള്‍ക്കപ്പുറം ഇത്തവണയും കൂടുതലായൊന്നും ഉണ്ടായില്ല. മഴക്കാലം കഴിയാറായിട്ടും മഴക്കാലപൂര്‍വ ശുചീകരണം കഴിയാത്തതും ഇതുകൊണ്ടാണ്. കഴിഞ്ഞ രണ്ടു ദിവസമായി ആലത്തൂര്‍ എഎസ്എംഎം   ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവണ്‍മെന്റ്  ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ മുന്‍ഭാഗത്തെ ഓടയിലെ മാലിന്യം കോരി റോഡരികിലേക്കിട്ടത് ഏറ്റവും കൂടുതല്‍ ബാധിച്ചത് വിദ്യാര്‍ഥികളെയും  സമീപത്തെ വ്യാപാരികളെയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക