|    Jul 23 Mon, 2018 12:01 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിച്ചു

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായ സംയോജിത ശിശു  സംരക്ഷണ പദ്ധതിയുടെ കീഴിലുള്ള വിവിധ ശിശു സംരക്ഷണ യൂനിറ്റുകളില്‍ സേവനമനുഷ്ഠിക്കുന്ന മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി സാമൂഹികനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. നിലവില്‍ നല്‍കിക്കൊണ്ടിരുന്ന 6000 രൂപയില്‍ നിന്ന് 17025 രൂപ ആയാണ്  വര്‍ധിപ്പിച്ചത്.ശിശു സംരക്ഷണ പദ്ധതിയുടെ കീഴിലുള്ള എല്ലാ ശിശു സംരക്ഷണ യൂനിറ്റുകളിലും കുടുംബശ്രീ മിഷന്‍  നല്‍കുന്ന ലിസ്റ്റ് പ്രകാരമാണ്  മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍മാരെ നിയമിച്ചുവരുന്നത്. ഓഫിസിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക , ഓഫിസിലേക്ക് ആവശ്യമായ സാധന സാമഗ്രികള്‍ വാങ്ങി നല്‍കുക, തപാലുകള്‍ വിതരണം ചെയ്യുക തുടങ്ങിയ വിവിധ ജോലികള്‍ക്കായാണ് ഈ ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്. നിയമനം നല്‍കി 179 ദിവസം കഴിയുമ്പോള്‍ ഇവരെ പിരിച്ചുവിടുകയും ലിസ്റ്റിലെ അടുത്തയാള്‍ക്ക് നിയമനം നല്‍കുകയുമാണ് ചെയ്തുവരുന്നത്. പ്രതിമാസം 6000 രൂപയായിരുന്നു ഇവരുടെ വേതനം.  ഈ സാഹചര്യത്തിലാണ് പ്രതിദിനം 630 രൂപ എന്ന നിലയില്‍ പ്രതിമാസം 17025 രൂപയായി വേതനം പരിഷ്‌കരിച്ചതെന്നും മന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss