|    Oct 23 Mon, 2017 11:48 am
FLASH NEWS

മല കയറുന്നതിനിടെ താഴെ വീണ് യുവാവ് മരിച്ചു

Published : 18th September 2016 | Posted By: G.A.G

ktm_ktm_deth_jeevn_jayth_21ഈരാറ്റുപേട്ട:  ഈരാറ്റുപേട്ടക്കടുത്ത് ടൂറിസ്റ്റു കേന്ദ്രമായ ഇല്ലിക്കല്‍ കല്ല് മലയില്‍ നിന്നും കാല്‍ വഴുതി 600 അടി താഴെ പാറക്കെട്ടിലേക്ക് വീണ് യുവാവ് മരിച്ചു. ഇന്നു രാവിലെ പത്തോടെയാണ് സംഭവം. തിരുവനന്തപുരം ശ്രീകാര്യം ശാന്തിനഗര്‍ നീരംമുകുളത്തില്‍ പരേതനായ ജോയി വര്‍ഗീസിന്റെ മകന്‍ എന്‍ ജെ ജീവന്‍ ജയന്ത് (21) ആണ് മരിച്ചത്.

തിരുവനന്തപുരത്ത് നിന്നും അഞ്ചു പേരടങ്ങുന്ന സംഘം ശനിയാഴ്ച ഈരാറ്റുപേട്ടയില്‍ എത്തി ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ച ശേഷം ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് എറണാകുളത്തു നിന്നും എത്തിയ കൂട്ടുകാരനോടൊപ്പം ഇല്ലിക്കല്‍ കല്ല് മലയിലേക്ക് പോയത്.

മലയുടെ മുകളില്‍ കുടകല്ലിനു സമീപം നരക പാലം കടന്ന് മുകളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ 600 അടി താഴ്ചയുള്ള പാറക്കെട്ടിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു്.  ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി രണ്ടു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനു ശേഷമാണ്  വടം കെട്ടിയിറങ്ങി മൃതദേഹം പുറത്തെടുത്തത്.  ഓമനയാണ് ജീവന്‍ ജയന്തിന്റെ മാതാവ് , ഒരു സഹോദരിയുമുണ്ട്. ആറു മാസം മുമ്പ് ഇതേ സ്ഥലത്ത് ഇതേ സംഭവത്തില്‍ റാന്നി സ്വദേശി യുവാവ് മരണപ്പെട്ടിരുന്നു. ഈരാറ്റുപേട്ടയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ തലനാട് മൂന്നിലവു പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശത്താണ് സമുദ്ര നിരപ്പില്‍ നിന്നും മൂവായിരം അടി ഉയരത്തില്‍ ഇല്ലിക്കല്‍ മല സ്ഥിതി ചെയ്യുന്നത്. ഇവിടെ ടൂറിസ്റ്റുകളുടെ വരവോടെ അപകടവും വര്‍ധിച്ചിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക