|    Dec 12 Tue, 2017 9:40 pm
FLASH NEWS

മല കയറാന്‍ ഉസ്താദുമാരോട് യാത്ര ചോദിച്ച് അയ്യപ്പസംഘം

Published : 8th December 2017 | Posted By: kasim kzm

ചവറ: മാനവ സൗഹാര്‍ദമായി അയ്യപ്പഭക്തന്‍മാര്‍ പ്രിയ ഉസ്താദുമാരോട് യാത്ര ചോദിച്ചു മല കയറി. പുലര്‍ച്ചേ ആറോടെ ചവറ മേനാമ്പള്ളി രിഫാഈ മസ്ജിദിലെത്തിയ സംഘം കാണിക്ക നല്‍കുകയും ചെയ്തു.  ഹാഫിള് ഹാഷിം മുസ്്‌ലിയാര്‍, ബിലാല്‍ മുസ്്‌ലിയാര്‍ എന്നിവരെ കണ്ട് യാത്ര ചോദിക്കുകയും പ്രാര്‍ഥിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. ചവറ ഭരണിക്കാവ്, മേനാമ്പള്ളി സ്വദേശികളായ പത്തോളം ചെറുപ്പക്കാരാണ് ശബരിമല ദര്‍ശനത്തിന് പോയത്. മുമ്പ് നബിദിന റാലിക്കിടെ കോയിവിള ഷെരീഅത്തുല്‍ ഇസ്്‌ലാം ജമാത്ത് ഇമാം ഹാഷിം അസ്ഹരി അയ്യപ്പഭക്തന്‍മാര്‍ക്ക് ഹസ്തദാനം ചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക